thrissur local

ജാപ്പനീസ് കലാകാരി യൂകോ കസേകി നയിച്ച ബൂട്ടോ ശില്‍പശാല സമാപിച്ചു

ഇരിങ്ങാലക്കുട: ജപ്പാന്‍ ഫൗണ്ടേഷനും ട്രിവി ആര്‍ട് കണ്‍സേണ്‍സും ചേര്‍ന്ന്, ഇന്നര്‍സ്‌പേസ് ലിറ്റില്‍ തിയേറ്ററിന്റെ ആതിഥേയത്വത്തില്‍ ജാപ്പനീസ് ബൂട്ടോ കലാകാരിയായ യൂകോ കസേകി നയിച്ച ത്രിദിന ബൂട്ടോ ശില്‍പശാല മണ്ണാത്തിക്കുളം റോഡിലെ വാള്‍ഡനില്‍ സമാപിച്ചു. പി കെ ഭരതന്‍, രേണു രാമനാഥ് എന്നിവര്‍ ശില്‍പശാലയിലെ അംഗങ്ങള്‍ക്ക് സര്‍ട്ടിഫിക്കറ്റ് വിതരണം ചെയ്തു. ശില്‍പശാല കോ-ഓര്‍ഡിനേറ്റര്‍ അര്‍ജുന്‍ ആയില്ലത്തും ചടങ്ങില്‍ പങ്കെടുത്തു. ബര്‍ലിന്‍ കേന്ദ്രീകരിച്ചു പ്രവര്‍ത്തിക്കുന്ന ജാപ്പനീസ് കലാകാരിയാണു യൂകോ കസേകി. രണ്ടാം ലോകമഹായുദ്ധാനന്തര കാലഘട്ടത്തില്‍ ജപ്പാനില്‍ ഉടലെടുത്ത സമകാലീന ഡാന്‍സ് തിയേറ്റര്‍ രൂപമാണു ബൂട്ടോ. ഹിജികാത തത്‌സുമി, ഓഹ് നോ കാസുവോ എന്നീ കലാകാരന്മാരാണു ബൂട്ടോയ്ക്ക് രൂപം കൊടുത്തത്. യൂകോ കസേകിയുടെ ആദ്യ കേരള സന്ദര്‍ശനമാണിത്. തിരുവനന്തപുരം കേന്ദ്രീകരിച്ച് പ്രവര്‍ത്തനങ്ങള്‍ നടത്തുന്ന സാംസ്‌കാരിക സംഘടനയാണു ട്രിവി ആര്‍ട് കണ്‍സേണ്‍സ്. തിരുവനന്തപുരത്തെ കാമിയോ ലൈറ്റ് ഹൗസുമായി സഹകരിച്ച് കാമിയോ ലൈറ്റ് ഹൗസില്‍ വെച്ചും ത്രിദിന ബൂട്ടോ ശില്‍പശാല നടത്തിയിരുന്നു.
Next Story

RELATED STORIES

Share it