Flash News

ജാപനീസ് ഗ്രാന്റ് പ്രി കിരീടം ഹാമിള്‍ട്ടണ്‌



ടോക്കിയോ: ജാപനീസ് ഗ്രാന്റ് പ്രി ഫോര്‍മുല വണ്‍ കാറോട്ട പോരാട്ടത്തില്‍ ലൂയിസ് ഹാമിള്‍ട്ടണ് കിരീടം. റെഡ്ബുള്ളിന്റെ മാക്‌സ് വെസ്തപ്പാനും ഡാനിയര്‍ റിക്കിയാര്‍ഡോയും ഹാമിള്‍ട്ടണ് ശക്തമായ വെല്ലുവിളി ഉയര്‍ത്തിയെങ്കിലും ആവേശ പോരിനൊടുവില്‍ ഹാമിള്‍ട്ടണ്‍ വിജയം സ്വന്തമാക്കുകയായിരുന്നു. ഒരു മണിക്കൂര്‍ 27 മിനിറ്റ് 31.194 സെക്കന്റ് സമയം കുറിച്ചാണ് ഹാമിള്‍ട്ടണ്‍ മല്‍സരം പൂര്‍ത്തിയാക്കിയത്. വെസ്തപ്പാന്‍ രണ്ടാം സ്ഥാനത്തും റിക്കിയാര്‍ഡോ മൂന്നാം സ്ഥാനത്തും ഫിനിഷ് ചെയ്തപ്പോള്‍ ഹാമിള്‍ട്ടണ്‍ന്റെ മെഴ്‌സിഡസ് സഹതാരം വള്‍ട്ടേരി ബോത്താസിന് നാലാം സ്ഥാനം കൊണ്ട് തൃപ്തിപ്പെടേണ്ടി വന്നു.
Next Story

RELATED STORIES

Share it