ജാദവ്പൂര്‍ സര്‍വകലാശാലയിലും വിവാദം

കൊല്‍ക്കത്ത: ജാദവ്പൂര്‍ സര്‍വകലാശാല (ജെയു)യില്‍ കശ്മീര്‍, മണിപൂര്‍, നാഗാലാന്റ് എന്നീ സംസ്ഥാനങ്ങള്‍ക്ക് സ്വാതന്ത്ര്യം നല്‍കണമെന്ന പോസ്റ്ററുകള്‍ പ്രത്യക്ഷപ്പെട്ടത് വിവാദമാ യി. റാഡിക്കല്‍ എന്ന സംഘടനയുടെ പേരിലാണ് പോസ്റ്ററുകള്‍ പ്രത്യക്ഷപ്പെട്ടത്. എന്നാല്‍ വിദ്യാര്‍ഥി യൂനിയനുകള്‍ക്ക് ഇതി ല്‍ പങ്കില്ലെന്ന് വ്യക്തമായിട്ടു ണ്ട്. ദുരുദ്ദേശത്തോടെ ചിലര്‍ ചെയ്തതാണിതെന്ന് വൈസ് ചാന്‍സലര്‍ സുരഞ്ജന്‍ ദാസ് പറഞ്ഞു.
വിദ്യാര്‍ഥികളുടെ അഭിപ്രായ സ്വാതന്ത്ര്യം സംരക്ഷിക്കേണ്ടതുണ്ടെന്ന് ദാസ് പറഞ്ഞു. സര്‍വകലാശാലയില്‍ ഉയര്‍ന്ന വിവാദ പോസ്റ്ററുകള്‍ ഭൂരിഭാഗം വിദ്യാര്‍ഥികളെ പ്രതിഫലിപ്പിക്കുന്നില്ലെന്ന് വിദ്യാര്‍ഥി നേതാവ് പറഞ്ഞു.
Next Story

RELATED STORIES

Share it