ജാഥയ്ക്കു നേരെ അക്രമം; വ്യാജ വാര്‍ത്ത ചമച്ച് കലാപത്തിന് ശ്രമം

തിരൂര്‍: കഠ്‌വ കൂട്ടബലാല്‍സംഗക്കൊലയില്‍ പ്രതിഷേധിച്ചു നടത്തിയ ജനകീയ ഹര്‍ത്താലിനെതിരേ വ്യാജ വാര്‍ത്ത ചമച്ച് കലാപത്തിനു ശ്രമം. വെട്ടം വാക്കാട് പടിയത്ത് ഹര്‍ത്താല്‍ അനുകൂലികള്‍ ക്ഷേത്രം തകര്‍ത്തെന്ന വ്യാജ വാര്‍ത്ത സൃഷ്ടിച്ചാണു കലാപത്തിനു ശ്രമം നടത്തുന്നത്. ജനം ടിവിയും സംഘപരിവാര അനുകൂലികളുമാണ് ഇത്തരത്തില്‍ വാര്‍ത്ത പ്രചരിപ്പിക്കുന്നത്.
വാക്കാട് പടിയത്ത് ഹര്‍ത്താല്‍ അനുകൂലികള്‍ ഇന്നലെ പ്രകടനം നടത്തിയിരുന്നു. പ്രകടനം കടന്നുപോയ വഴിയരികില്‍ സ്ഥിതിചെയ്യുന്ന ക്ഷേത്രത്തോടു ചേര്‍ന്നു പ്രവര്‍ത്തിക്കുന്ന ആര്‍എസ്എസ് ശാഖ നടക്കുന്ന ഷെഡ്ഡില്‍ സംഘടിച്ച ആര്‍എസ്എസുകാര്‍ കൊടി നശിപ്പിച്ചെന്നാരോപിച്ച് ജാഥയ്ക്കു നേരെ അക്രമം നടത്തി. സായുധസജ്ജരായ അക്രമികളുടെ അക്രമം ശക്തമായതോടെ നിരാലംബരായ പ്രകടനക്കാര്‍ ഓടിരക്ഷപ്പെട്ടു. തുടര്‍ന്ന്, ആര്‍എസ്എസുകാര്‍ ശാഖാ ഷെഡ്ഡും ക്ഷേത്രമുറ്റത്തെ കസേരയും നശിപ്പിച്ചു കലാപത്തിനു ശ്രമം നടത്തുകയായിരുന്നുവെന്നും നാട്ടുകാര്‍ പറഞ്ഞു. വിവരമറിഞ്ഞു പോലിസ് സ്ഥലത്തെത്തി. സംഭവത്തില്‍ കേസെടുത്തു. ജനകീയ പ്രതിഷേധങ്ങളെ ചോരയില്‍ മുക്കാനും അവ കലാപത്തിന് ഉപയോഗപ്പെടുത്താനുമാണു സംഘപരിവാര നീക്കം.
ബിജെപി സംസ്ഥാന അധ്യക്ഷന്‍ നാളെ തിരൂരിലും താനൂരിലും സന്ദര്‍ശനം നടത്തുന്നുണ്ട്. തിരൂരിലെ കലാപം നടന്ന പ്രദേശങ്ങള്‍ കുമ്മനം സന്ദര്‍ശിക്കുന്നുവെന്നാണു സംഘപരിവാരം സന്ദേശം നല്‍കിക്കൊണ്ടിരിക്കുന്നത്. ഇതില്‍ നിന്നുതന്നെ ആര്‍എസ്എസ് ലക്ഷ്യമെന്തെന്നു വ്യക്തമാണ്.
Next Story

RELATED STORIES

Share it