Flash News

ജാഥയില്‍ പങ്കെടുക്കാന്‍ അമിത്ഷാ പിന്നീട് വരും : കുമ്മനം



തലശ്ശേരി: ജനരക്ഷായാത്ര കേരളത്തിനെതിരേയല്ലെന്നും ജാഥയില്‍ പങ്കെടുക്കാന്‍ അമിത്ഷാ പിന്നീട് വരുമെന്നും ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍. ജനരക്ഷായാത്രയുടെ മൂന്നാം ദിന പര്യടന ഉദ്ഘാടന സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. എല്‍ഡിഎഫ് സര്‍ക്കാരിനെതിരേയാണ് ഈ യാത്ര. പിണറായി വിജയന്റെ നാട്ടിലൂടെ ജാഥ പോവുമ്പോള്‍ പങ്കെടുക്കാന്‍ പാര്‍ട്ടി അധ്യക്ഷന്‍ അമിത്ഷാക്ക് അതിയായ താ ല്‍പര്യമുണ്ടായിരുന്നു. പക്ഷേ, ജിഎസ്ടിയുമായി ബന്ധപ്പെട്ടും മറ്റും പ്രധാനമന്ത്രിയും മറ്റു മന്ത്രിമാരുമായി സുപ്രധാന ചര്‍ച്ചകള്‍ നടത്താനുള്ളതിനാ ല്‍ വരാന്‍ കഴിഞ്ഞില്ല. അദ്ദേഹം പിന്നീട് പങ്കെടുക്കുമെന്നും കുമ്മനം പറഞ്ഞു.
Next Story

RELATED STORIES

Share it