ജാതീയത മറികടക്കാന്‍ വിശ്വ ഹിന്ദു പരിഷത്ത് പുതിയ വേദഗ്രന്ഥം തയ്യാറാക്കുന്നു

ജാതീയത മറികടക്കാന്‍ വിശ്വ ഹിന്ദു പരിഷത്ത് പുതിയ വേദഗ്രന്ഥം തയ്യാറാക്കുന്നു
X
veda2

ന്യൂഡല്‍ഹി: ജാതീയതയും ഉപ ജാതീയതയും ഹിന്ദു സമുദായത്തിലുണ്ടാക്കുന്ന പ്രശ്‌നങ്ങള്‍ മറികടക്കാന്‍ ഹിന്ദുമത തത്ത്വങ്ങള്‍ പ്രതിപാദിക്കുന്ന പുതിയ വേദഗ്രന്ഥത്തിന്റെ നിര്‍മാണത്തിന് വിശ്വ ഹിന്ദു പരിഷത്ത് തയ്യാറെടുക്കുന്നു.
വിവിധ ഹിന്ദുമത ഗ്രന്ഥങ്ങളില്‍ നിന്നും ശേഖരിക്കുന്ന വിവരങ്ങള്‍ ക്രോഡീകരിച്ചാണ് പുതിയ ഗ്രന്ഥത്തിന്റെ നിര്‍മ്മിതി.ഇതിനായി പ്രത്യേക പദ്ധതിക്കു തന്നെ വിഎച്ച്പി രൂപം നല്‍കിയിട്ടുണ്ട്. ആര്‍എസ്എസ് തലവന്‍ മോഹന്‍ ഭാഗവതിന്റെ പ്രത്യേക താല്‍പര്യപ്രകാരമാണ് ഈ പദ്ധതി നടപ്പിലാക്കുന്നത്. പൊതുവായ വിശ്വാസവും ആരാധന കര്‍മങ്ങളും പ്രചരിപ്പിക്കുന്നതിനൊപ്പം ജാതിക്കും ഉപജാതിക്കും അതീതമായി പൊതുവായ ഹൈന്ദവത പ്രചരിപ്പിക്കുകയാണ് പുതിയ ഗ്രന്ഥത്തിന്റെ സൃഷ്ടിപ്പിലൂടെ ഉദ്ദേശിക്കുന്നതെന്ന് പദ്ധതിക്കായി വിഎച്ച്പി നിയോഗിച്ച നാലംഗ സംഘത്തിന്റെ തലവന്‍ വിഎച്ച്പി വൈസ് പ്രസിഡന്റ് ജിവേശ്വര്‍ മിശ്ര പറഞ്ഞു.
കഴിഞ്ഞ ആഗസ്റ്റ് പകുതിയോടെ ഡല്‍ഹിയിലായിരുന്നു സംഘാങ്ങളുടെ ആദ്യ യോ ഗം. ഇതില്‍ പുതിയ ഗ്രന്ഥത്തിന്റെ രചനക്ക് ഉപയോഗിക്കാവുന്ന 40 പുസ്തകങ്ങളുടെ പട്ടിക തയ്യാറാക്കി. മനുസ്മൃതിയും ഭഗവത് ഗീതയും ഹൈ ന്ദവ ഐക്യത്തിനു സഹായകമല്ലാത്തതിനാല്‍ പട്ടികയില്‍ ഉള്‍പ്പെടുത്തിയിട്ടില്ല. പുതുതായി തയ്യാറാക്കുന്ന ഗ്രന്ഥം മതപരമായ അടിത്തറ ഉറപ്പിക്കുമെന്ന് ആര്‍എസ്എസ് കേന്ദ്രങ്ങള്‍ അവകാശപ്പെടുന്നുണ്ട്. ജാതി വ്യവസ്ഥകളെ നിരാകരിച്ചു കൊണ്ട് ഏകീകൃത രൂപമുള്ള ഹൈന്ദവ സമൂഹം കെട്ടിപ്പടുക്കണമെങ്കില്‍ ചരിത്രത്തെ മാറ്റി മറിക്കണമെന്ന ബോധ്യവും ആര്‍എസ്എസിനുണ്ട്.
ഇതിന്റെ ഭാഗമായി കഴിഞ്ഞ സെപ്റ്റംബറില്‍ ബിജെപി നേതാവിന്റെ മൂന്നു ചരിത്ര പുസ്തകങ്ങള്‍ ഡല്‍ഹിയില്‍ മോഹന്‍ ഭാഗവത് പ്രകാശനം ചെയ്തിരുന്നു. ശൂദ്രര്‍ അയിത്തമുള്ളവരല്ലെന്നും മധ്യകാലത്തെ മുസ്‌ലിം ഭരണാധികാരികളുടെ പീഢനങ്ങളാണ് ശൂദ്രരെ അസ്പൃശ്യരാക്കിയതെ ന്നും പുസ്‌ക പ്രകാശന ചടങ്ങിനിടെ മോഹന്‍ ഭാഗവത് പ്രസ്താവിച്ചിരുന്നു. പുതിയ വേദ ഗ്രന്ഥത്തിന്റെ രൂപരേഖ ഒരു വര്‍ഷത്തിനകം തയ്യാറാക്കാനാണ് ഉദ്ദേശിക്കുന്നത്.

Sri-Sri

[related]
Next Story

RELATED STORIES

Share it