Flash News

ജാതി സര്‍ട്ടിഫിക്കേറ്റ് നിഷേധിച്ച സംഭവം: ജില്ലാകലക്ടര്‍ പരിശോധിക്കണമെന്ന് മനുഷ്യാവകാശ കമ്മീഷന്‍

ജാതി സര്‍ട്ടിഫിക്കേറ്റ് നിഷേധിച്ച സംഭവം: ജില്ലാകലക്ടര്‍ പരിശോധിക്കണമെന്ന് മനുഷ്യാവകാശ കമ്മീഷന്‍
X


കൊല്ലം: 2007ല്‍ ഹിന്ദുമതം സ്വീകരിച്ചതായുളള ഗസറ്റ് നോട്ടിഫിക്കേഷന്‍ ഹാജരാക്കിയ വ്യക്തിക്ക് തഹസില്‍ദാര്‍ ജാതി സര്‍ട്ടിഫിക്കേറ്റ് നിഷേധിച്ച സംഭവം ജില്ലാ കലക്ടര്‍ തീര്‍പ്പാക്കണമെന്ന് സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്‍.

ജാതി സര്‍ട്ടിഫിക്കേറ്റിനായി ദീര്‍ഘകാലമായി കാത്തിരിക്കുന്ന പരാതിക്കാരന്റെ സാഹചര്യം ബന്ധപ്പെട്ടവര്‍ കണക്കിലെടുക്കണമെന്ന് കമ്മീഷന്‍ അംഗം കെ. മോഹന്‍കുമാര്‍ ഉത്തരവില്‍ പറഞ്ഞു.

പരിവര്‍ത്തിത ദളിത് െ്രെകസ്തവ വിഭാഗത്തില്‍പ്പെട്ട മാതാപിതാക്കളുടെ മകന്‍ കൊല്ലം കടമ്പനാട് സ്വദേശി കെ.ജി രാജു സമര്‍പ്പിച്ച പരാതിയിലാണ് നടപടി.    താന്‍ ഹൈന്ദവ ആചാരപ്രകാരം ജീവിക്കുകയാണെന്നും ആര്യസമാജത്തിന്റെ ശുദ്ധി സര്‍ട്ടിഫിക്കേറ്റും 2007 ലെ ഗസറ്റ് നോട്ടിഫിക്കേഷനും ഉണ്ടെന്ന് പരാതിക്കാരന്‍ അറിയിച്ചു.

2014ല്‍ പട്ടികജാതി സര്‍ട്ടിഫിക്കേറ്റിന് അപേക്ഷ നല്‍കിയെങ്കിലും കുന്നത്തൂര്‍ തഹസില്‍ദാര്‍ നിഷേധിച്ചു.    കമ്മീഷന്‍ തഹസില്‍ദാറില്‍ നിന്നും വിശദീകരണം ചോദിച്ചിരുന്നു. ക്രിസ്തുമതത്തിലേക്ക് പരിവര്‍ത്തനം ചെയ്ത പട്ടികജാതിക്കാര്‍ എന്ന ജാതി സര്‍ട്ടിഫിക്കേറ്റ്  പരാതിക്കാരന് നല്‍കിയിട്ടുണ്ടെന്ന് വിശദീകരണത്തില്‍ പറയുന്നു. പരാതിക്കാരന്റെ ശരിയായ ജാതി നിര്‍ണയിക്കുന്നതിലേക്കായി കിര്‍ത്താഡ്‌സ് ഡയറക്ടര്‍ക്ക് കത്ത് നല്‍കിയെങ്കിലും മറുപടി ലഭ്യമായില്ല.

പട്ടികജാതിക്കാരായിരുന്നവരുടെ മക്കള്‍ക്ക് ആര്യസമാജം സര്‍ട്ടിഫിക്കേറ്റ്, കേരളസര്‍ക്കാര്‍ ഗസറ്റ് വിജ്ഞാപനം എന്നിവ വഴി ഹിന്ദുമതത്തിലെ പട്ടികജാതിക്കാരാകാനുള്ള അവസരം പരാതിക്കാരന് അനുവദിക്കാമോ എന്ന വിഷയത്തില്‍ തഹസില്‍ദാര്‍ പ്രതികരിച്ചിട്ടില്ലെന്ന് കമ്മീഷന്‍ ചൂണ്ടികാണിച്ചു. 2007 ജൂണ്‍ 19 ലെ ഗസ്റ്റ് വിജ്ഞാപത്തിന് പ്രസക്തിയില്ലെങ്കില്‍ തഹസില്‍ദാര്‍ സാഹചര്യം വ്യക്തമാക്കേണ്ടതായിരുന്നെന്നും ഉത്തരവില്‍ പറയുന്നു.
Next Story

RELATED STORIES

Share it