kannur local

ജാതി/ മത പ്രചാരണങ്ങള്‍ പെരുമാറ്റച്ചട്ട ലംഘനം

കണ്ണൂര്‍: തിരഞ്ഞെടുപ്പ് പ്രചാരണത്തില്‍ ജാതി, മതം, തൊഴില്‍ തുടങ്ങിയ വിഷയങ്ങളില്‍ പ്രകോപനപരമായ തരത്തിലുള്ള വാക്കുകളോ പ്രവൃത്തികളോ ഉണ്ടാകാന്‍ പാടില്ലെന്ന് പെരുമാറ്റചട്ടം നിഷ്‌കര്‍ഷിക്കുന്നു.
മറ്റു രാഷ്ട്രീയ പാര്‍ട്ടികളെ കുറിച്ച് വിമര്‍ശനം നടത്തുമ്പോള്‍ അവരുടെ നയങ്ങളിലും പരിപാടികളിലും പൂര്‍വകാല ചരിത്രത്തിലും മാത്രമായി ഒതുക്കി നിര്‍ത്തണം. മറ്റു പാര്‍ട്ടികളുടെ നേതാക്കന്‍മാരുടെയും പ്രവര്‍ത്തകരുടെയും പൊതു പ്രവര്‍ത്തനവുമായി ബന്ധമില്ലാത്ത സ്വകാര്യ ജീവിതത്തെപ്പറ്റി വിമര്‍ശിക്കരുത്.
ഇത്തരം വിവരങ്ങള്‍ സാമൂഹിക മാധ്യമങ്ങള്‍ വഴി പ്രചരിപ്പിക്കാനും പാടില്ല. ആരാധനാലായങ്ങള്‍ കേന്ദ്രീകരിച്ച് തെരഞ്ഞെടുപ്പ് പ്രചാരണം നടത്താന്‍ പാടില്ല.
ജാതി, മതം, വര്‍ഗം, ഭാഷ എന്നിവ ഉപയോഗപ്പെടുത്തിയും പ്രചാരണം നടത്തരുത്. പാരിതോഷികങ്ങള്‍, പണം, മദ്യം, മയക്കുമരുന്ന് എന്നിവ വിതരണം ചെയ്ത് വോട്ടര്‍മാരെ സ്വാധീനിക്കാന്‍ പാടില്ല. പൊതു സ്ഥലങ്ങളില്‍ ചുവരെഴുത്ത്, ബോര്‍ഡ്, പോസ്റ്റര്‍, ബാനര്‍ തുടങ്ങിയ തെരഞ്ഞെടുപ്പ് പ്രചാരണങ്ങള്‍ നടത്തുന്നത് തെരഞ്ഞെടുപ്പ് കമ്മീഷന്‍ കര്‍ശനമായി നിരോധിച്ചിട്ടുണ്ട്.
കൂടാതെ സ്വകാര്യ വ്യക്തികളുടെ സ്ഥലങ്ങളില്‍ പരസ്യം നടത്തുന്നതിലേക്ക് ഉടമസ്ഥനില്‍ നിന്ന് രേഖാമൂലമുളള അനുവാദം വാങ്ങി റിട്ടേണിങ്ങ്/അസി.——റിട്ടേണിങ്ങ് ഓഫിസര്‍ക്ക് സമര്‍പ്പിക്കേണ്ടതാണ്.——
Next Story

RELATED STORIES

Share it