Second edit

ജാതി ജാതകം

ജാതിവ്യവസ്ഥ ശക്തിപ്പെടാനുള്ള പ്രധാന കാരണങ്ങളിലൊന്ന് വിവാഹം സംബന്ധിച്ച വിലക്കുകളാണ്. പശ്ചിമ ബംഗാളിലെ ബയോ മെഡിക്കല്‍ ജിനോമിക്‌സ് ഗവേഷണത്തിനുള്ള ദേശീയ ഇന്‍സ്റ്റിറ്റിയൂട്ട് ഈയിടെ നടത്തിയ ഒരു പഠനത്തില്‍ ഏതാണ്ട് 15 നൂറ്റാണ്ടിനു മുമ്പുതന്നെ ഉത്തരേന്ത്യയിലെ സവര്‍ണര്‍ ജാതിക്കു പുറത്തുള്ള വിവാഹം വിലക്കിയിരുന്നു എന്നാണു കാണുന്നത്. ഗവേഷകര്‍ പറയുന്നത് വര്‍ണാശ്രമധര്‍മത്തിന്റെ അടിസ്ഥാനത്തില്‍ വന്ന ഈ വിലക്കുകള്‍ സവര്‍ണരുടെ ജനിതകപാരമ്പര്യത്തില്‍ പ്രതിഫലിക്കുന്നുവെന്നാണ്. 20 വംശീയവിഭാഗങ്ങളില്‍ നിന്നുള്ള 367 പേരുടെ ഡിഎന്‍എയാണ്  പരിശോധിച്ചത്. മറാഠ വിഭാഗം 11ാം നൂറ്റാണ്ടില്‍ പ്രത്യേക വിഭാഗമായി രൂപപ്പെടുമ്പോള്‍ അത്തരം വിലക്കുകള്‍ കടമെടുക്കുന്നു. അതേയവസരം 'കീഴ്ജാതിയില്‍' പെട്ട പെണ്‍കുട്ടികളെ വെപ്പാട്ടിമാരായി സ്വീകരിക്കുന്ന സമ്പ്രദായം നിലവിലുണ്ടായിരുന്നുതാനും.പഠനങ്ങള്‍ തെറ്റായ നിഗമനങ്ങളിലേക്ക് എടുത്തുചാടുന്നതിനു കാരണമാവരുതെന്ന കാര്യത്തില്‍ ശാസ്ത്രജ്ഞര്‍ യോജിക്കുന്നു. 2009ല്‍ ഹാവഡിലെ ജനിതകശാസ്ത്രജ്ഞനായ ഡേവിഡ് റെയ്ഖും സംഘവും വടക്കേ ഇന്ത്യക്കാരുടെയും തെക്കേ ഇന്ത്യക്കാരുടെയും പൂര്‍വികര്‍ ഒരുകൂട്ടര്‍ ആവാനുള്ള സാധ്യത സൂചിപ്പിച്ചിരുന്നു. ഒരുകൂട്ടര്‍ക്കും ജനിതകപരമായി പ്രത്യേക യോഗ്യത അവകാശപ്പെടാനില്ല എന്നതാണ് പ്രധാന കാര്യം.
Next Story

RELATED STORIES

Share it