ജാതി അധിക്ഷേപം: 100 പേര്‍ക്കെതിരേ കേസ്

ഗ്വാളിയോര്‍: ദലിത് കൗണ്‍സിലറുടെ കുടുംബാംഗങ്ങളെ ജാതിപ്പേര് വിളിച്ച് അധിക്ഷേപിച്ചതിനു പട്ടികജാതി, വര്‍ഗ നിയമപ്രകാരം അജ്ഞാതരായ 100 പേര്‍ക്കെതിരേ പോലിസ് കേസ് രജിസ്റ്റര്‍ ചെയ്തു. എന്നാല്‍ കേസെടുത്തതില്‍ പ്രതിഷേധമുയര്‍ന്നതിനെ തുടര്‍ന്നു സ്റ്റേഷന്റെ ചുമതലയുള്ള ഉദ്യോഗസ്ഥനെ ഭരണ കാരണങ്ങള്‍ ചൂണ്ടിക്കാട്ടി സ്ഥലംമാറ്റി.
ചൊവ്വാഴ്ച പെയ്ത മഴയെ തുടര്‍ന്ന് തെരുവുകളില്‍ വെള്ളം നിറയുകയും ഒരാള്‍ കുഴിയില്‍ വീഴുകയും ചെയ്തതോടെയാണു പ്രശ്‌നങ്ങള്‍ തുടങ്ങിയത്. തുടര്‍ന്നു പരാതി പറയാന്‍ 100 പേരടങ്ങുന്ന ഒരു സംഘം പട്ടികജാതിയില്‍പെട്ട പ്രാദേശിക കോണ്‍ഗ്രസ് കൗണ്‍സിലറായ ചതുര്‍ഭുജ് ദാനോലിയയുടെ വീട്ടിലെത്തി.
അവര്‍ വീട്ടില്‍ അതിക്രമിച്ചു കടക്കാന്‍ ശ്രമിക്കുകയും കുടുബാംഗങ്ങളെ ജാതീയമായി അധിക്ഷേപിക്കുകയും ചെയ്തുവെന്നായിരുന്നു പരാതി.

Next Story

RELATED STORIES

Share it