ജാതിപ്പേര് വിളിച്ച വിദ്യാര്‍ഥിനി ആത്മഹത്യക്ക് ശ്രമിച്ചു

തിരുവനന്തപുരം: ബിബിഎ ഏവിയേഷന്‍ വിദ്യാര്‍ഥിനി ഹോട്ടലിനു മുകളില്‍ നിന്നു താഴേക്ക് ചാടി ആത്മഹത്യക്ക് ശ്രമിച്ചു. സുഹൃത്തുക്കള്‍ നിരന്തരം ജാതിപ്പേര് വിളിച്ച് ആക്ഷേപിച്ചതിന്റെ പേരിലാണ് ആത്മഹത്യാശ്രമമെന്നു ബന്ധുക്കള്‍ ആരോപിച്ചു. കരിപ്പൂരില്‍ എയര്‍പോര്‍ട്ടില്‍ ഇന്റേണ്‍ഷിപ്പിനിടെ താമസിച്ചിരുന്ന ഹോട്ടലിനു മുകളില്‍ നിന്നു കഴിഞ്ഞ 30നാണ് വിദ്യാര്‍ഥിനി ചാടിയത്. തിരുവനന്തപുരം മരുതംകുഴി സ്വദേശിയായ വിദ്യാര്‍ഥിനി ഇപ്പോള്‍ തലസ്ഥാനത്തെ സ്വകാര്യ ആശുപത്രിയില്‍ ചികില്‍സയിലാണ്. കാലുകള്‍ ഒടിഞ്ഞ് ഗുരുതരമായി പരിക്കേറ്റ പെണ്‍കുട്ടി അബോധാവസ്ഥയിലാണ്. തിരുവനന്തപുരത്തെ സ്വകാര്യ ഏവിയേഷന്‍ സ്ഥാപനത്തിലെ ബിബിഎ ഏവിയേഷന്‍ രണ്ടാംവര്‍ഷ വിദ്യാര്‍ഥിനിയെ കോഴിക്കോട് മെഡിക്കല്‍ കോളജില്‍ അഡ്മിറ്റ് ചെയ്‌തെങ്കിലും പിന്നീട് ബന്ധുക്കളുടെ സൗകര്യാര്‍ഥം ചികില്‍സ തിരുവനന്തപുരത്തേക്ക് മാറ്റുകയായിരുന്നു. സംഭവത്തില്‍  സഹപാഠികളായ നാലുപേര്‍ക്കെതിരെയാണ് കേസെടുത്തു.
Next Story

RELATED STORIES

Share it