kozhikode local

ജാതിക്കോമരങ്ങളെ പിടിച്ചുകെട്ടാന്‍ കഴിയാത്തത് അപമാനം : കേരള ദലിത് ഫെഡറേഷന്‍



കോഴിക്കോട്: ജാതി ഭൃഷ്ടിന്റെ തീചൂളയില്‍ ജനിച്ചു വളര്‍ന്ന് ജാതിയുടെ കോട്ടകൊത്തളങ്ങള്‍ കടപുഴകിയെറിഞ്ഞ മഹാത്മ അയ്യന്‍കാളിയുടെ ഏഴ് പതിറ്റാണ്ട് പിന്നിട്ട ചരമവാര്‍ഷിക ദിനാചരണത്തില്‍ പോലും ഉറഞ്ഞു തുള്ളുന്ന ജാതിക്കോമരങ്ങളെ പിടിച്ചുകെട്ടാന്‍ കഴിയാത്തത് സാംസ്‌കാരിക കേരളത്തിനേറ്റ അപമാനമാണെന്ന് കേരള ദലിത് ഫെഡറേഷന്‍ സംസ്ഥാന വര്‍ക്കിങ് പ്രസിഡന്റ ടി പി ഭാസ്‌കരന്‍ അഭിപ്രായപ്പെട്ടു.കേരള ദലിത് ഫെഡറേഷന്‍ സംഘടിപ്പിച്ച മഹാത്മ അയ്യന്‍കാളി 76ാം ചരമവാര്‍ഷിക ദിനാചരണം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. പാലക്കാട് ജില്ലയിലെ ഗോവിന്ദപുരത്ത് അംബേദ്കര്‍ കോളനിയിലെ പട്ടികജാതിക്കാരായ ചക്ലിയ വിഭാഗങ്ങള്‍ ജാതി വിവേചനത്തിന്റെ പേരില്‍ നേരിടുന്ന കനത്ത ഭീഷണിയെ തടയാനും നേരിടാനും ഭരണകൂടം അതീവ ജാഗ്രത കാട്ടണമെന്നും ഭാസ്‌കരന്‍ ആവശ്യപ്പെട്ടു. ജില്ലാ പ്രസിഡന്റ് പി ടി ജനാര്‍ദ്ദന്‍ അധ്യക്ഷത വഹിച്ചു. സംസ്ഥാന ജനറല്‍ സെക്രട്ടറി എ ഹരിദാസന്‍, ദലിത് യുവജന ഫെഡറേഷന്‍ സംസ്ഥാന വൈസ് പ്രസിഡന്റ് ദേവദാസ് കുതിരാടം, മഹിളാ ഫെഡറേഷന്‍ നേതാക്കളായ പി പി കമല, ഇ പി കാര്‍ത്യായനി, എന്‍ ശ്രീമതി സംസാരിച്ചു.
Next Story

RELATED STORIES

Share it