Flash News

ജാട്ടുകളുടെ സംവരണപ്രക്ഷോഭത്തിനിടെ വെടിവയ്പ്പ്; ഒരാള്‍ കൊല്ലപ്പെട്ടു

ജാട്ടുകളുടെ സംവരണപ്രക്ഷോഭത്തിനിടെ വെടിവയ്പ്പ്; ഒരാള്‍ കൊല്ലപ്പെട്ടു
X
jatt-protest

ചണ്ഡീഗഡ് :  ജാട്ടുകളുടെ സംവരണപ്രക്ഷോഭത്തിനിടെയുണ്ടായ വെടിവയ്പ്പില്‍ ഒരാള്‍ കൊല്ലപ്പെട്ടു. പോലിസ് വെടിവയ്പ്പിലാണ് ഇയാള്‍ കൊല്ലപ്പെട്ടത്. നിരവധി പേര്‍ക്ക് പരിക്കേറ്റു.
ആറാം ദിവസത്തിലേക്ക് കടന്ന പ്രക്ഷോഭത്തെ നേരിടാന്‍ മൊബൈല്‍ ഇന്റര്‍നെറ്റ് സേവനങ്ങള്‍ക്ക് സര്‍ക്കാര്‍ വിലക്കേര്‍പ്പെടുത്തി. പ്രക്ഷോഭവുമായി ബന്ധപ്പെട്ട് ഇന്നലെ രോഹ്തക് പ്രദേശത്ത്് ഉണ്ടായ സംഘര്‍ഷത്തില്‍ 15 പേര്‍ക്ക് പരിക്കേറ്റിരുന്നു. നിരവധി വാഹനങ്ങള്‍ അഗ്‌നിക്കിരയാക്കപ്പെട്ടിട്ടുമുണ്ട്. രോഹ്തകില്‍ നിരോധനാജ്ഞ ഏര്‍പ്പെടുത്തിയിരിക്കുകയാണ്.പ്രക്ഷോഭകരുമായി ചര്‍ച്ച നടത്തുന്നതിന് മുഖ്യമന്ത്രി മനോഹര്‍ലാല്‍ ഖട്ടര്‍ സര്‍വകക്ഷിയോഗം വിളിച്ചിട്ടുണ്ട്. സംസ്ഥാനതാല്‍പര്യം കണക്കിലെടുത്ത് സമരം അവസാനിപ്പിക്കണമെന്ന് ഇന്നലെ ചേര്‍ന്ന ക്യാബിനറ്റ് യോഗം അഭ്യര്‍ഥിച്ചിരുന്നു.
ജാട്ടുകളെ ഒബിസി പട്ടികയില്‍ പെടുത്തണമെന്നാവശ്യപ്പെട്ടാണ് പ്രക്ഷോഭം. എന്നാല്‍ സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്നവരുടെ പട്ടികയില്‍ ഉള്‍പ്പെടുത്തി 20 ശതമാനം സംവരണം നല്‍കാമെന്നാണ് സര്‍ക്കാര്‍ നിലപാട്.
Next Story

RELATED STORIES

Share it