Flash News

ജാക്ക് ലെറ്റ്‌സ് സിറിയയില്‍ പിടിയില്‍



ലണ്ടന്‍: ഐഎസില്‍ ചേര്‍ന്ന ആദ്യ ബ്രിട്ടിഷ് പൗരന്‍ എന്നു കരുതപ്പെടുന്ന ജാക്ക് ലെറ്റ്‌സ് സിറിയയില്‍ പിടിയിലായതായി റിപോര്‍ട്ട്. ജിഹാദി ജാക്ക് എന്ന വിളിപ്പേരില്‍ അറിയപ്പെടുന്ന ജാക്ക് കുര്‍ദ് പോരാളികളുടെ കസ്റ്റഡിയിലാണെന്ന് അല്‍ അറബി ടെലിവിഷന്‍ റിപോര്‍ട്ട് ചെയ്തു. ഓക്‌സ്‌െഫഡിലെ ഷെര്‍വെല്‍ സ്‌കൂള്‍ വിദ്യാര്‍ഥിയായിരിക്കെയാണ് ജാക്ക് മതപരിവര്‍ത്തനം നടത്തുന്നത്. ഈ വര്‍ഷമാദ്യം മുന്‍ പ്രധാനമന്ത്രി ഡേവിഡ് കാമറൂണിനെ ലെറ്റ്‌സ് 'ദുഷ്ട ജന്തു' എന്ന് വിളിച്ചത് വലിയ വാര്‍ത്തയായിരുന്നു. സിറിയയിലെ ഇസ്‌ലാം മതവിശ്വാസികള്‍ക്കുനേരെ ബോംബിടുന്നിടത്തോളം കാലം യുകെ തീവ്രവാദികളാല്‍ ഉന്നം വയ്ക്കപ്പെടുമെന്നും ജാക്ക് വ്യക്തമാക്കിയിരുന്നു. 2014ല്‍ സിറിയയിലേക്ക് കടന്ന ജാക്ക് അബു മുഹമ്മദ് എന്ന പേരാണ് സ്വീകരിച്ചത്. ഇറാഖി യുവതിയുമായുള്ള വിവാഹ ബന്ധത്തില്‍ ഒരു മകനുമുണ്ട് ജാക്കിന്.
Next Story

RELATED STORIES

Share it