ജസ്‌ന ചെന്നൈയില്‍ വച്ച് ഫോണ്‍ ചെയ്യുന്നത് കണ്ടെന്ന് ദൃക്‌സാക്ഷി

ചെന്നൈ: പത്തനംതിട്ട റാന്നിയില്‍ നിന്നു ദുരൂഹ സാഹചര്യത്തില്‍ കാണാതായ ജസ്‌ന ചെന്നൈയില്‍ എത്തിയിരുന്നെന്നു സൂചന.
കാണാതായി മൂന്നാംദിവസം അയനപുരത്ത് ജസ്‌നയെ കണ്ടതായി പോലിസിനെ അറിയിച്ചെങ്കിലും അന്വേഷണത്തിന് പോലിസ് തയ്യാറായില്ലെന്നു മലയാളികളായ ദൃക്‌സാക്ഷികള്‍ പറയുന്നു. കാണാതായി മൂന്നാമത്തെ ദിവസമായ മാര്‍ച്ച് 26നാണ് അയനപുരം വെള്ളല സ്ട്രീറ്റിലെ കടയില്‍ ജസ്‌ന ഫോണ്‍ ചെയ്യാനെത്തിയതെന്നു സമീപവാസിയായ മലയാളി അലക്‌സി സാക്ഷ്യപ്പെടുത്തി. കടയുടമയും ഇക്കാര്യം സ്ഥിരീകരിക്കുന്നു.
വൈകീട്ട് 7.45നും 8നും ഇടയിലാണ് പെണ്‍കുട്ടിയെ കണ്ടത്. താനിവിടെ എത്തുമ്പോള്‍ ഫോണ്‍ ചെയ്തു റിസീവര്‍ താഴെ വയ്ക്കുകയായിരുന്നു. ശേഷം സാധനങ്ങള്‍ വാങ്ങി താന്‍ തിരിച്ചുപോയി. കമ്മല്‍ ഇട്ടിരുന്നില്ല, കണ്ണട വച്ചിട്ടുണ്ടായിരുന്നു. കമ്മലിടാത്തതിനാല്‍ പെണ്‍കുട്ടിയുടെ ചിത്രം മനസ്സിലുണ്ട്. പിറ്റേന്ന് രാവിലെ വാര്‍ത്ത നോക്കുമ്പോഴാണ് ജസ്‌നയുടെ സംഭവം ശ്രദ്ധയില്‍ പെടുന്നത്. മൊബൈല്‍ ഫോണ്‍ പോലും എടുക്കാതെ ഒരു പെണ്‍കുട്ടി എന്നോര്‍ത്തപ്പോഴാണ് തലേ ദിവസം കണ്ട കുട്ടിയെ ഓര്‍മവന്നത്. തിരിച്ച് കടയിലെത്തി കടക്കാരന് ജസ്‌നയുടെ ഫോട്ടോ കാണിച്ചുകൊടുത്തപ്പോള്‍ തിരിച്ചറിയുകയും ചെയ്തു,
അന്ന് ഉച്ചയോടെ തന്നെ എരുമേലി പോലിസില്‍ വിവരം അറിയിച്ചതാണ്. താനും സുഹൃത്തുക്കളും ചേര്‍ന്ന് ആ പ്രദേശങ്ങളിലെല്ലാം അന്വേഷണം നടത്തിയെങ്കിലും കണ്ടെത്താനായില്ല. മാര്‍ച്ച് 27ന് തന്നെ വിവരം ലഭിച്ചിട്ടും ചെന്നൈ യില്‍ വന്ന് അന്വേഷണം നടത്താതിരുന്ന പോലിസിന്റെ ഭാഗത്തുനിന്നു ഗുരുതര വീഴ്ചയാണ് സംഭവിച്ചിരിക്കുന്നത്. അതേസമയം, പാരിതോഷികം പ്രഖ്യാപിച്ച ശേഷമാണ് ഇവര്‍ വിവരം നല്‍കിയതെന്നാണ് പോലിസ് പറയുന്നത്.
Next Story

RELATED STORIES

Share it