Pathanamthitta local

'ജസ്റ്റീന മേരി ജേക്കബ്' വലിയ കായിക കുടുംബത്തിലെ ഇളം തലമുറക്കാരി

പത്തനംതിട്ട: ഡിസ്‌കസ് ത്രോയില്‍ മികച്ച ദൂരം കണ്ടെത്തിയ ജസ്റ്റീന മേരി ജേക്കബ് വലിയ കായിക കുടുംബത്തിലെ ഇളംതലമുറക്കാരി. ഇത് രണ്ടാം തവണയാണ് റവന്യൂ ജില്ലാ കായിക മേളയില്‍ ഡിസ്‌കസ് ത്രോയില്‍ ജസ്റ്റീന ഒന്നാം സ്ഥാനം കണ്ടെത്തുന്നത്. കഴിഞ്ഞ വര്‍ഷം തിരുവനന്തപുരത്ത് നടന്ന സംസ്ഥാന സ്‌കൂള്‍ കായികമേളയിലും ജസ്റ്റീന പത്തനംതിട്ടയ്ക്ക് വേണ്ട് ജേഴ്‌സി അണിഞ്ഞു.
എസ്എന്‍ഡിപി ഹൈസ്‌കൂളിലെ എട്ടാം ക്ലാസ് വിദ്യാര്‍ഥിനായായ ജസ്റ്റീനയുടെ മാതാപിതാക്കളും ദേശീയ, അന്തര്‍ ദേശീയമേളയില്‍ രാജ്യത്തിന് വേണ്ടി മെഡലുകള്‍ വാരിക്കൂട്ടിയവര്‍. ജസ്റ്റീന്റെ മാതാവ് റജിന്‍ ഏബ്രഹാം പാലാ സ്വദേശിനിയാണ്. 2013 ബ്രസീലില്‍ നടന്ന രാജ്യാന്തര മേളയില്‍ ട്രിപ്പിള്‍ ജംപില്‍ ഇന്ത്യക്ക് വേണ്ടി ജേഴ്‌സി അണിഞ്ഞ റജിന്‍ ഏഴാം സ്ഥാനത്ത് എത്തിയിരുന്നു. 2014 ജപ്പാനില്‍ നടന്ന ഏഷ്യന്‍ മാസ്‌റ്റേഴ്‌സ് മ്ീറ്റില്‍ 400 മീറ്റര്‍ ഹര്‍ഡില്‍സില്‍ അഞ്ചാം സ്ഥാനവും ട്രിപ്പില്‍ ജംപില്‍ എട്ടാം സ്ഥാനവും ലോങ് ജംപിലും 80 മീറ്റര്‍ ഹര്‍ഡില്‍സില്‍ മല്‍സരിച്ചിരുന്നു. 2013ല്‍ ബാംഗ്ലൂരില്‍ നടന്നതടക്കം ദേശീയ മല്‍സരങ്ങളില്‍ നിരവധി തവണ ട്രിപ്പിള്‍ ജംപിലും റിലേ മല്‍സരങ്ങളിലും മാസ്റ്റേഴ്‌സ് മീറ്റില്‍ ഗോള്‍ഡ് മെഡല്‍ നേടിയിട്ടുണ്ട്. കാലിക്കറ്റ് സര്‍വകലാശാലയുടെ താരമായി തിരഞ്ഞെടുത്തിട്ടുള്ള റജീന്‍ ഏബ്രഹാം മികച്ച കായിക ക്ഷമതയുള്ള താരത്തിനായി പ്രഖ്യാപിച്ച ദേശീയ അവാര്‍ഡ് 1982ല്‍ രാഷ്ട്ര പതിയില്‍ നിന്നും ഏറ്റുവാങ്ങി.
അധ്യാപനവൃത്തിയില്‍ 30 വര്‍ഷം പൂര്‍ത്തിയാക്കുന്ന റജിന്‍ ഏബ്രഹാം കഴിഞ്ഞ 17 വര്‍ഷമായി ഡയറ്റില്‍ കായിക വിഭാഗം സേവനം അനുഷ്ഠിക്കുന്നു. കായിക വിദ്യാഭ്യാസത്തില്‍ എംഫില്‍ നേടിയിട്ടുണ്ട്. എം ജി യൂനിവേഴ്‌സിറ്റി സൈക്കോ തെറാപ്പി ആന്റ് കൗണ്‍സലിങ് ഒന്നാം റാങ്ക് കാരിയാണ്.
ജസ്റ്റീനയുടെ പിതാവും കായിമമേളയിലെ സ്ഥിരം സാന്നിധ്യമാണ്. ജസ്റ്റീനയുടെ പിതാവ് ജേക്കബ് ജോണ്‍ ഓമല്ലൂര്‍ ആര്യ ഭാരതി സ്‌കൂളിലെ സയന്‍സ് അധ്യാപകനാണ്. അഞ്ച് കിലോമീറ്റര്‍ നടത്തത്തില്‍ 2014ലെ ദേശീയ വെങ്കല മെഡല്‍ ജേതാവാണ്. ജസ്റ്റീനയുടെ സഹോദരി ഈവ സാറാ ജേക്കബ് ആലപ്പുഴ സെന്റ് ജോസഫ് സ്‌കൂളിലെ അവസാനവര്‍ഷ ബിരുദ വിദ്യര്‍ഥിനിയാണ്.
കായിക മല്‍സരങ്ങള്‍ക്കൊപ്പം കലാതിലകവുമാണ് ഈവ. ഏക സഹോദരന്‍ ജിമ്മി ജോണ്‍ ജേക്കബ് പ്രത്യേക പരിഗണന അര്‍ഹിക്കുന്നവര്‍ക്കായുള്ള മല്‍സരങ്ങളില്‍ ട്രിപ്പിള്‍ ജംപിലും ഹാമറിലും ഇന്ന പത്തനംതിട്ട ജില്ലാ സ്റ്റേഡിയത്തില്‍ കളത്തിലിറങ്ങും.
Next Story

RELATED STORIES

Share it