ജസ്റ്റിസ് ലോയ കേസ് പുനപ്പരിശോധനാ ഹരജി ചൊവ്വാഴ്ച പരിഗണിക്കും

ന്യൂഡല്‍ഹി: ജസ്റ്റിസ് ലോയയുടെ ദുരൂഹ മരണത്തെ കുറിച്ച് സ്വതന്ത്ര അ—ന്വേഷണം ആവശ്യപ്പെട്ടു നല്‍കിയ ഹരജി തള്ളിയ സുപ്രിംകോടതി ഉത്തരവ് പുനപ്പരിശോധിക്കണമെന്നാവശ്യപ്പെട്ടു നല്‍കിയ ഹരജി ചൊവ്വാഴ്ച പരിഗണിക്കും. ബിജെപി അധ്യക്ഷന്‍ അമിത്ഷാ പ്രതിയായിരുന്ന ബോംബെ ലോയേഴ്‌സ് അസോസിയേഷനാണ് ഹരജി നല്‍കിയത്. സുഹ്‌റബുദ്ദീന്‍ ഷെയ്ഖ് വ്യാജ ഏറ്റുമുട്ടല്‍ കേസില്‍ വാദം കേട്ടിരുന്നത് ജസ്റ്റിസ് ലോയയായിരുന്നു. സ്വതന്ത്രമായ അന്വേഷണം ആവശ്യമില്ലെന്ന സുപ്രിം കോടതിയടെ ഉത്തരവ് പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ടാണ് ഹരജി നല്‍കിയത്. ലോയേഴ്‌സ് അസോസിയേഷനു വേണ്ടി മുതിര്‍ന്ന അഭിഭാഷകനായ ദുഷ്യന്ത് ദവേ കോടതിയില്‍ ഹാജരാവും.
ഏപ്രില്‍ 19ലെ സുപ്രിംകോടതി വിധി പുനപ്പരിശോധിക്കണം എന്നാവശ്യപ്പെട്ടാണ് ഹരജി നല്‍കിയത്. സുപ്രിംകോടതിയുടെ മുന്‍ ഉത്തരവ് റദ്ദാക്കണം. ജസ്റ്റിസ് ലോയ കേസില്‍ സുപ്രിംകോടതി നടത്തിയ നിരീക്ഷണങ്ങള്‍ മാറാതിരുന്നാല്‍ ഭാവിയില്‍ സുപ്രിംകോടതിയുടെ പ്രതിച്ഛായക്കു  മങ്ങലേല്‍ക്കുമെന്നും ഹരജിയില്‍ ചൂണ്ടിക്കാട്ടുന്നു. ജുഡീഷ്യറിയുടെ സ്വാതന്ത്ര്യത്തിനു നേരെയുള്ള ആക്രമണവും ജുഡീഷ്യല്‍ സ്ഥാപനങ്ങളുടെ വിശ്വാസ്യത കുറയ്ക്കാനുള്ള ശ്രമങ്ങളും ഈ കേസിന്റെ വാദത്തിനിടെ വെളിപ്പെട്ടുവെന്നുള്ള കോടതിയുടെ പരാമര്‍ശങ്ങള്‍ നീക്കണമെന്നും ഹരജിയില്‍ ആവശ്യപ്പെടുന്നു.   സ്വതന്ത്ര അന്വേഷണത്തിലൂടെ ലോയയുടേത് സ്വാഭാവിക മരണമാണെന്നു കണ്ടെത്തിയാല്‍ എല്ലാ ദുരൂഹതകളും അവസാനിക്കും. അതോടൊപ്പം തന്നെ വെല്ലുവിളികളുടെ കാലത്ത് ജനങ്ങള്‍ ജുഡീഷ്യറിക്കൊപ്പം നില്‍ക്കുമെന്ന ശക്തമായ സന്ദേശവും അത് നല്‍കും. മറിച്ച്, ജസ്റ്റിസ് ലോയയുടെ മരണത്തില്‍ അസ്വാഭാവികത ഉണ്ടെന്നാണു കണ്ടെത്തുന്നതെങ്കില്‍ അത് കോടതിയുടെ സ്വാതന്ത്ര്യത്തിനും നിഷ്പക്ഷതയ്ക്കും തിളക്കം കൂട്ടുമെന്നും ഹരജിയില്‍ പറയുന്നു. വിഷയത്തെ വിവാദമാക്കാനോ സുപ്രിംകോടതിയുടെ സ്വാതന്ത്ര്യത്തെയോ വിശ്വാസ്യതയെയോ ചോദ്യം ചെയ്യാനോ അല്ല പുതിയ പരാതി എന്നും പുനപ്പരിശോധന ആവശ്യപ്പെട്ടുകൊണ്ടുള്ള ഹരജിയില്‍ ലോയേഴ്‌സ് അസോസിയേഷന്‍ വ്യക്തമാക്കുന്നുണ്ട്.
സഹപ്രവര്‍ത്തകന്റെ മകളുടെ വിവാഹച്ചടങ്ങില്‍ പങ്കെടുക്കാന്‍ നാഗ്പൂരില്‍ എത്തിയ ലോയ, 2014 ഡിസംബര്‍ ഒന്നിനാണ് ദുരൂഹ സാഹചര്യത്തില്‍ മരണപ്പെട്ടത്.
Next Story

RELATED STORIES

Share it