Flash News

ജസ്റ്റിസ് ലോയയുടെ ദുരൂഹ മരണം ഗൗരവമേറിയ വിഷയമെന്ന് സുപ്രീം കോടതി

ജസ്റ്റിസ് ലോയയുടെ ദുരൂഹ മരണം ഗൗരവമേറിയ വിഷയമെന്ന് സുപ്രീം കോടതി
X


ന്യൂഡല്‍ഹി : സുഹ്‌റബുദ്ദീന്‍ ശെയ്ഖ് വ്യാജ ഏറ്റുമുട്ടല്‍ കേസ് പരിഗണിച്ച സിബിഐ പ്രത്യേക ജഡ്ജി ബി എച്ച് ലോയയുടെ ദുരൂഹ മരണം ഗൗരവമേറിയ വിഷയമാണെന്ന്സുപ്രീം കോടതി. കേസുമായി ബന്ധപ്പെട്ട എല്ലാ രേഖകളും ഹാജരാക്കാന്‍ കോടതി മഹാരാഷ്ട്ര സര്‍ക്കാരിനോട് ആവശ്യപ്പെട്ടു. ജസ്റ്റിസ് അരുണ്‍മിശ്ര അധ്യക്ഷനായ ബെഞ്ചിന്റേതാണ് നടപടി. അതേസമയം, ബോംബെ ഹൈക്കോടതിയില്‍ വിഷയം പരിഗണനയിലിരിക്കുന്നതിനാല്‍ കേസില്‍ വാദം കേള്‍ക്കരുതെന്ന് അഭിഭാഷകരായ ദുഷ്യന്ത് ദാവെ, ഇന്ദിരാ ജയ്‌സിങ് എന്നിവര്‍ കോടതിയില്‍ ആവശ്യപ്പെട്ടു. എന്നാല്‍ കേസ് പരിശോധിക്കുമെന്ന്് സുപ്രീംകോടതി ബെഞ്ച് വ്യക്തമാക്കി.
ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷാ, മുതിര്‍ന്ന പോലിസ് ഉദ്യോഗസ്ഥര്‍ എന്നിവര്‍ക്കെതിരേ ആരോപണം ഉയര്‍ന്ന സുഹ്‌റബുദ്ദീന്‍ വ്യാജ ഏറ്റുമുട്ടല്‍ കേസ് പരിഗണിച്ച ജഡ്ജിയുടെ മരണത്തില്‍ ദുരൂഹതയുണ്ടെന്നാരോപിച്ച് മഹാരാഷ്ട്രയിലെ മാധ്യമപ്രവര്‍ത്തകനാണു ഹരജി നല്‍കിയത്.
2014ലെഡിസംബര്‍ ഒന്നിനാണ് സഹപ്രവര്‍ത്തകന്റെ മകളുടെ വിവാഹച്ചടങ്ങില്‍ പങ്കെടുക്കാന്‍ പോവുന്നതിനിടെ ലോയ മരിച്ചത്. മരണത്തില്‍ ദുരൂഹതയുണ്ടെന്നാരോപിച്ച് ലോയയുടെ സഹോദരി കഴിഞ്ഞവര്‍ഷം രംഗത്തെത്തിയതോടെയാണ് കേസ് വീണ്ടും ശ്രദ്ധാകേന്ദ്രമായത്.
Next Story

RELATED STORIES

Share it