ജസ്റ്റിസ് മഞ്ജുള ചെല്ലൂര്‍ വിരമിച്ചു

മുംബൈ: ബോംബെ ഹൈക്കോടതി ചീഫ് ജസ്റ്റിസ് മഞ്ജുള ചെല്ലൂര്‍ സര്‍വീസില്‍ നിന്ന് വിരമിച്ചു. ബോംബെ ഹൈക്കോടതിയുടെ ചീഫ് ജസ്റ്റിസായി നിയമിതയായ രണ്ടാമത്തെ വനിതയാണ് അവര്‍. ജസ്റ്റിസ് സുജാത മനോഹര്‍ ആയിരുന്നു ആദ്യം നിയമിതയായിരുന്നത്. ജസ്റ്റിസ് വി കെ തഹില്‍രമണി ബോംബെ ഹൈക്കോടതിയുടെ ആക്റ്റിങ് ചീഫ് ജസ്റ്റിസായി ചുമതലയേല്‍ക്കും. 1955 ഡിസംബര്‍ അഞ്ചിന് ജനിച്ച മഞ്ജുള, ബെല്ലാരിയിലെ ആദ്യ അഭിഭാഷകയായിരുന്നു. തുടര്‍ന്ന് കര്‍ണാടക ഹൈക്കോടതിയില്‍ ആദ്യ വനിതാ ജഡ്ജിയായി. 2012ല്‍ കേരള ഹൈക്കോടതിയുടെ ചീഫ് ജസ്റ്റിസായി നിയമിതയായി. കല്‍ക്കത്ത ഹൈക്കോടതി ചീഫ് ജസ്റ്റിസായും സേവനമനുഷ്ഠിച്ചിട്ടുണ്ട്.
Next Story

RELATED STORIES

Share it