Flash News

ജസ്റ്റിസ് പി സി ഘോഷ് വിരമിച്ചു ; സുപ്രിംകോടതിയിലെ ഒഴിവ് നാലായി



ന്യൂഡല്‍ഹി: സുപ്രിംകോടതിയിലെ മുതിര്‍ന്ന ജഡ്ജിമാരിലൊരാളായ ജസ്റ്റിസ് പിനാകി ചന്ദ്രഘോഷ് വിരമിച്ചു. ഇതോടെ 31 ജഡ്ജിമാര്‍ ഉണ്ടായിരിക്കേണ്ട സുപ്രിംകോടതിയില്‍ നാലുപേരുടെ ഒഴിവു വന്നു.  നാലുവര്‍ഷത്തോളം രാജ്യത്തെ പരമോന്നത നീതിപീഠത്തിലെ ജഡ്ജിയായി സേവനം ചെയ്ത ഘോഷ്, 1976ല്‍ കല്‍ക്കത്ത ഹൈക്കോടതിയിലാണ് അഭിഭാഷകനായി പ്രവര്‍ത്തനം തുടങ്ങിയത്. 1999ല്‍ ഹൈക്കോടതി ജഡ്ജിയായി. ആന്ധ്ര ഹൈക്കോടതി ചീഫ് ജസ്റ്റിസാവുകയും 2013 മാര്‍ച്ചില്‍ സുപ്രിംകോടതി ജഡ്ജിയാവുകയും ചെയ്തു. തമിഴ് പ്രക്ഷോഭം അണപൊട്ടിയൊഴുകിയ ജെല്ലിക്കെട്ട്, ബാര്‍ കൗണ്‍സില്‍ തിരഞ്ഞെടുപ്പ്, തമിഴ്‌നാട് മുന്‍ മുഖ്യമന്ത്രി ജയലളിത പ്രതിയാക്കപ്പെട്ട അനധികൃത സ്വത്തു സമ്പാദനം തുടങ്ങിയ ഏറെ ശ്രദ്ധിക്കപ്പെട്ട കേസുകള്‍ പരിഗണിച്ച ബെഞ്ചിന്റ തലവനായിരുന്നു ഘോഷ്. ആഗസ്ത് 27ന് ചീഫ് ജസ്റ്റിസ് ജെ എസ് ഖെഹാറും അതേമാസം 29ന് ജസ്റ്റിസ് പി സി പാന്തും വിരമിക്കാനിരിക്കുകയാണ്. ജെ എസ് ഖെഹാര്‍ വിരമിക്കുന്നതോടെ ഒഡീഷക്കാരനായ ജസ്റ്റിസ് ദീപക് മിശ്രയാവും പുതിയ ചീഫ് ജസ്റ്റിസ്.
Next Story

RELATED STORIES

Share it