azchavattam

ജസ്റ്റിസ് കെമാല്‍ പാഷ പറഞ്ഞതെന്ത്? നാം അറിഞ്ഞതെന്ത്?

ജസ്റ്റിസ് കെമാല്‍ പാഷ  പറഞ്ഞതെന്ത്?  നാം അറിഞ്ഞതെന്ത്?
X
randamസ്റ്റിസ് ബി കെമാല്‍ പാഷ നടത്തിയ മുസ്‌ലിം വ്യക്തിനിയമം സംബന്ധിച്ച പരാമര്‍ശം ഏറെ ചര്‍ച്ചകള്‍ക്കു വിധേയമായി. എന്നാല്‍, യഥാര്‍ഥ വസ്തുതയെ അപ്രസക്തമാക്കിയാണ് ചര്‍ച്ചകള്‍ മുന്നോട്ടു പോയതെന്നത് ഖേദകരമാണ്. പ്രസംഗത്തിനിടെ സ്വാഭാവികമായും ഉണ്ടാകാവുന്ന ഒരു പരാമര്‍ശം മാത്രമാണിവിടെ വിവാദമായത്. വിവാഹക്കാര്യം മാത്രമായിരുന്നില്ല ജസ്റ്റിസ് പാഷ സംസാരത്തിനിടെ പറഞ്ഞത്. മുസ്‌ലിം വ്യക്തിനിയമം വിവേചനപരമാണെന്ന അദ്ദേഹത്തിന്റെ വാക്കുകള്‍ എല്ലാവരും മനപ്പൂര്‍വം വിസ്മരിച്ചു. പകരം സ്ത്രീക്ക് കൂടുതല്‍ ഭര്‍ത്താക്കന്‍മാരുണ്ടായാലുള്ള പ്രായോഗിക ബുദ്ധിമുട്ടിനെ കുറിച്ചു മാത്രമായി ചര്‍ച്ച. ഒപ്പം ഇസ്‌ലാംമത വിശ്വാസിയായ ജസ്റ്റിസിനെ ഖുര്‍ആന്‍ പഠിപ്പിക്കാനും ബഹിഷ്‌കരിക്കാനും ചിലര്‍ ഇറങ്ങിപ്പുറപ്പെടുകയും ചെയ്തു.

kemal-pasha
സ്ത്രീപീഡനക്കേസുകള്‍ നിരവധി കൈകാര്യം ചെയ്തിട്ടുള്ള ഒരു ന്യായാധിപനാണദ്ദേഹം. അദ്ദേഹത്തിനു മുന്നില്‍ ഒരിക്കല്‍ ഒരു പിഞ്ചുകുഞ്ഞിനെ പീഡിപ്പിച്ച കേസിലെ പ്രതി അപ്പീലുമായി ചെന്നു. കീഴ്‌ക്കോടതി വിധിച്ച ശിക്ഷ വര്‍ധിപ്പിക്കുകയാണ് അദ്ദേഹം ചെയ്തത്. തന്റെ വിധിന്യായങ്ങളിലൂടെ സ്ത്രീകള്‍ക്കുവേണ്ടി സംസാരിക്കുന്ന ജസ്റ്റിസ് കെമാല്‍പാഷയെ മുസ്‌ലിം സ്ത്രീസമൂഹം കുറ്റപ്പെടുത്തുമെന്ന് കരുതുന്നില്ല. കാരണം ഇസ്‌ലാം, സ്ത്രീക്ക് അനുവദിച്ചിരിക്കുന്ന വിവാഹമോചനത്തിനുള്ള അവകാശം മുസ്‌ലിം വ്യക്തിനിയമത്തില്‍ നിന്ന് അപ്രത്യക്ഷമായതിനെ കുറിച്ചാണ് അദ്ദേഹം സംസാരിച്ചത്.
ഇസ്‌ലാമികവിധിപ്രകാരം പുരുഷന്റേതിനേക്കാള്‍ ലളിതമാണ് മുസ്‌ലിം സ്ത്രീക്കുള്ള വിവാഹമോചനം. വിവിധതരം വിവാഹമോചനങ്ങളെക്കുറിച്ച് മുസ്‌ലിം വ്യക്തിനിയമം പറയുന്നുണ്ട്. ത്വലാഖ്, സിഹര്‍, ഇല, ഖുല്‍അ എന്നിങ്ങനെ. ഭാര്യക്ക് ഭര്‍ത്താവിനെ, ഭര്‍ത്താവിന്റെ അനുമതിയില്ലാതെ വേണ്ടെന്നു വയ്ക്കാനുള്ള മാര്‍ഗമാണ് 'ഫസ്ഖ്'. വ്യക്തമായ കാരണങ്ങളുള്ളപ്പോള്‍  ഭാര്യക്ക് ഭര്‍ത്താവില്‍ നിന്ന് വിവാഹമോചനം നേടാം. ഖുര്‍ആനിലെ അല്‍ബഖ്‌റ, അന്നിസാഅ് തുടങ്ങിയ അധ്യായങ്ങളിലാണ് ഫസ്ഖ് സംബന്ധിച്ച സൂചനകളുള്ളത്. മധ്യസ്ഥരുടെ സാന്നിധ്യത്തില്‍ സ്ത്രീക്ക് ഭര്‍ത്താവില്‍ നിന്നു മോചനം തേടി പുനര്‍വിവാഹം ചെയ്യാമെന്നാണ് ഫസ്ഖ് പറയുന്നത്.
എന്നാല്‍, ഇന്ത്യയില്‍ ഇന്ന് നിലവിലുള്ള ഡിസല്യൂഷന്‍ ഓഫ് മുസ്‌ലിം മാരേജ് ആക്റ്റ് (1939)അനുസരിച്ച് മുസ്‌ലിം സ്ത്രീക്ക് ഫസ്ഖ് ചെയ്യാന്‍ അവകാശമില്ല. മുസ്‌ലിം പണ്ഡിതന്മാര്‍ പണ്ട് വ്യാഖ്യാനിച്ചു വച്ചതുകൊണ്ടുള്ള കുഴപ്പമായിരുന്നുവത്. ഇക്കാര്യം ജസ്റ്റിസ് കെമാല്‍ പാഷ ചൂണ്ടിക്കാണിച്ചു. എന്നാല്‍, ആ പ്രസംഗത്തിലെ ഭാര്യമാരുടെയും ഭര്‍ത്താക്കന്‍മാരുടെയും എണ്ണം മാത്രം സമൂഹം ചര്‍ച്ചയ്‌ക്കെടുത്തു.
മുസ്‌ലിം മാരേജ് ആക്റ്റ് പ്രകാരം മുസ്‌ലിം സ്ത്രീകള്‍ക്ക് വിവാഹമോചനം നേടാനാവുന്നത് ചില പ്രത്യേക വ്യവസ്ഥകള്‍ക്കു വിധേയമായിട്ടാണ്.

നാലു വര്‍ഷത്തില്‍ കൂടുതല്‍ ഭര്‍ത്താവിനെ സംബന്ധിച്ചു വിവരമില്ലാതിരിക്കുക, രണ്ടു വര്‍ഷത്തിലധികമായി ചെലവിനു നല്‍കാതിരിക്കുക, മുസ്‌ലിം ഫാമിലി ലോ ഓഡിനന്‍സ് 1961ലെ വ്യവസ്ഥകള്‍ക്കു വിഭിന്നമായി ഭര്‍ത്താവിന്    വേറെ ഭാര്യയുണ്ടായിരിക്കുക, ഏഴു വര്‍ഷത്തില്‍ കൂടുതല്‍ തടവ് അനുഭവിക്കുക, കുടുംബപരമായ ബാധ്യതകള്‍ നിറവേറ്റാന്‍ ഭര്‍ത്താവിനു കഴിയാതിരിക്കുക, മാരകരോഗങ്ങള്‍ പിടിപെടുക, ഭര്‍ത്താവില്‍ നിന്ന് ക്രൂരതയനുഭവിക്കുക തുടങ്ങിയവയാണ് നിബന്ധനകള്‍. പ്രായപൂര്‍ത്തിയാവാതെ വിവാഹിതയായ പെണ്‍കുട്ടിയാണെങ്കില്‍ അവള്‍ക്ക് 18 വയസ്സ് തികയുമ്പോള്‍ വിവാഹം വേണ്ടെന്നു വയ്ക്കാനും അവകാശം നല്‍കുന്നുണ്ട്.
എന്നാല്‍, ഇത്തരം വ്യവസ്ഥകള്‍ക്കു വിധേയമായി അവള്‍ കോടതിയെ സമീപിക്കുകയും ജഡ്ജിയെ കാരണം ബോധിപ്പിക്കുകയും വേണമെന്നാണു നിലവിലുള്ള മുസ്‌ലിം വിവാഹമോചന നിയമം പറയുന്നത്. കോടതിയാണ് വിവാഹമോചനം അനുവദിക്കുന്നത്. മുസ്‌ലിം സമുദായത്തിലെ പുരുഷനെപോലെ അനുവദനീയമായ വിവാഹമോചനം നേടാന്‍ സ്ത്രീക്ക് കഴിയാതെ വരുന്നതിലെ നിയമപ്രശ്‌നങ്ങള്‍ സംബന്ധിച്ചു പലരും അജ്ഞരാണ്. അതുകൊണ്ടാണ് ഇപ്പോഴും പത്രങ്ങളുടെ ക്ലാസിഫൈഡ് കോളങ്ങളില്‍ ഫസ്ഖ് പരസ്യങ്ങളുടെ എണ്ണം വര്‍ധിക്കുന്നത്. വിവാഹമോചനം നടത്തിയെന്ന് പൊതുസമൂഹത്തെ അറിയിക്കുക എന്നതിനപ്പുറം ഈ പരസ്യങ്ങള്‍ക്ക് മറ്റു മൂല്യമൊന്നും തന്നെയില്ല.
ഇന്ത്യന്‍ നിയമം ഇത്തരം വിവാഹമോചനങ്ങളെ അംഗീകരിക്കുന്നില്ല. ത്വലാഖ് ചൊല്ലുന്നതിന് ഇപ്പോഴും കോടതികള്‍ ആവശ്യമില്ലെന്നിരിക്കെ മുസ്‌ലിം സ്ത്രീക്ക് മാത്രം അത്  അനുവദിക്കാതിരിക്കുന്നതിലെ യുക്തിയാണ് ചോദ്യംചെയ്യപ്പെടുന്നത്. അതേസമയം, നിയമമാര്‍ഗത്തിലൂടെ വിവാഹമോചനം നേടുക എന്നതായിരിക്കും സ്ത്രീകളുടെ സുരക്ഷയ്ക്കും ജീവനാംശം സംബന്ധിച്ച മറ്റു കാര്യങ്ങള്‍ക്കും ഉചിതമെന്ന വാദവുമുണ്ട്.
യഥാര്‍ഥത്തില്‍ ഏറ്റവുമധികം നീതിയുക്തമായ വിവാഹമോചനരീതിയാണ് ഇസ്‌ലാമിന്റേത്. ഇന്ത്യയില്‍ നിലവിലുള്ള ശരീഅത്ത് നിയമത്തിന്റെ പിന്‍ബലത്തില്‍ 'ത്വലാഖ്' സമ്പ്രദായത്തെ ദുരുപയോഗം ചെയ്യുന്നുവെന്നത് വസ്തുതയാണ്. 'ഫസ്ഖ്' കോടതി മുറിക്കുള്ളിലാക്കുകയും 'ത്വലാഖ്' ഇഷ്ടാനുസരണം നടത്തുകയും ചെയ്യുന്നതിലെ പൊരുത്തക്കേട് ഒരു ന്യായാധിപന്‍ ചൂണ്ടിക്കാണിച്ചപ്പോള്‍ മുസ്‌ലിം സ്ത്രീസമൂഹം അദ്ദേഹത്തെ പിന്തുണച്ചില്ല എന്നത് ഖേദകരം തന്നെ. ി
Next Story

RELATED STORIES

Share it