Flash News

ജസ്റ്റിസ് കര്‍ണനെ വൈദ്യ പരിശോധനയ്ക്ക് വിധേയമാക്കണമെന്ന് സുപ്രീംകോടതി

ജസ്റ്റിസ് കര്‍ണനെ വൈദ്യ പരിശോധനയ്ക്ക് വിധേയമാക്കണമെന്ന് സുപ്രീംകോടതി
X


ന്യൂഡല്‍ഹി : കൊല്‍ക്കത്ത ഹൈക്കോടതിയിലെ ജസ്റ്റിസ് കര്‍ണന് വൈദ്യ പരിശോധന നടത്തണമെന്ന്് സുപ്രീംകോടതി. ഇതിനായി കൊല്‍ക്കത്തയില്‍ പ്രത്യേക മെഡിക്കല്‍ ബോര്‍ഡ് രൂപീകരിക്കണമെന്നാണ് സുപ്രീം കോടതിയുടെ ഏഴംഗ ഭരണഘടനാ ബെഞ്ചിന്റെ നിര്‍ദേശം. ജസ്റ്റിസ് കര്‍ണനെ വൈദ്യപരിശോധന നടത്തുന്നതിനായി പോലിസ് സംഘം രൂപീകരിക്കാന്‍ പശ്ചിമ ബംഗാള്‍ ഡിജിപിക്ക് ബെഞ്ച് നിര്‍ദേശം നല്‍കി.
ഈ വര്‍ഷം ഫെബ്രുവരി എട്ടിന് ശേഷം ജസ്റ്റിസ് കര്‍ണന്‍ പുറപ്പെടുവിച്ച് ഉത്തരവുകളൊന്നും തന്നെ കണക്കിലെടുക്കേണ്ടതില്ലെന്നും ബെഞ്ച് എല്ലാ കോടതികള്‍ക്കും ബന്ധപ്പെട്ട അധികൃതര്‍ക്കും നിര്‍ദേശം നല്‍കിയിട്ടുമുണ്ട്.
സുപ്രിംകോടതി ചീഫ് ജസ്റ്റിസ് ജെ എസ് ഖെഹാര്‍ ഉള്‍പ്പെടെ ഏഴു ജഡ്ജിമാര്‍ക്ക് യാത്രാവിലക്ക് ഏര്‍പ്പെടുത്തണമെന്ന് എയര്‍ ട്രാഫിക് കണ്‍ട്രോള്‍ അതോറിറ്റിയോട് കഴിഞ്ഞ ദിവസം ജസ്റ്റിസ് കര്‍ണന്‍ നിര്‍ദേശിച്ചിരുന്നു. തന്റെ വീട് കോടതിയായി പ്രഖ്യാപിച്ചായിരുന്നു ജസ്റ്റിസ് കര്‍ണന്റെ 'ഉത്തരവ്.
ജെ എസ് ഖെഹാറും മറ്റ് ആറ് ജഡ്ജിമാരും ചേര്‍ന്നാണ് ജസ്റ്റിസ് കര്‍ണനെതിരായ കോടതിയലക്ഷ്യ നടപടികള്‍ ആരംഭിച്ചത്. ഏഴ് അംഗ ഭരണഘടനാ ബെഞ്ച് ജസ്റ്റിസ് കര്‍ണനെതിരേ അറസ്റ്റ് വാറന്റും പുറപ്പെടുവിച്ചിരുന്നു. അതേസമയം, ഹൈക്കോടതി സിറ്റിങ് ജഡ്ജിക്കെതിരേ നടപടിയെടുക്കാന്‍ കോടതികള്‍ക്ക് അധികാരമില്ലെന്നായിരുന്നു കര്‍ണന്റെ നിലപാട്. കോടതിയലക്ഷ്യ പെരുമാറ്റത്തെത്തുടര്‍ന്ന് കര്‍ണനെ മദ്രാസ് ഹൈക്കോടതിയില്‍ നിന്ന് കൊല്‍ക്കത്തയിലേക്കു മാറ്റിയിരുന്നു. സ്ഥലംമാറ്റ ഉത്തരവ് കര്‍ണന്‍ തന്നെ സ്‌റ്റേ ചെയ്തു. അതേദിവസംതന്നെ കര്‍ണന്റെ ഈ ഉത്തരവ് സുപ്രിംകോടതി റദ്ദാക്കി. കല്‍ക്കട്ട ഹൈക്കോടതിയിലേക്ക് മാറ്റിയശേഷമുള്ള കര്‍ണന്റെ എല്ലാ നടപടികളും സുപ്രിംകോടതി പിന്നീട് സ്‌റ്റേ ചെയ്തിരുന്നു. തുടര്‍ന്നാണ് ഒരു സമാന്തര കോടതിയായി കര്‍ണന്‍ പ്രവര്‍ത്തിക്കാന്‍ ആരംഭിച്ചത്.
Next Story

RELATED STORIES

Share it