Second edit

ജസ്റ്റിന്‍ ട്രൂഡോ

1971ലെ ക്രിസ്മസ് ദിനത്തിലാണ് ജസ്റ്റിന്‍ ട്രൂഡോ ജനിച്ചത്- ഒട്ടാവയിലെ 24 സസക്‌സ് ഡ്രൈവ് എന്ന വിലാസത്തില്‍. അത് കേനഡിയന്‍ പ്രധാനമന്ത്രിയുടെ ഔദ്യോഗിക വസതിയാണ്. ജസ്റ്റിന്റെ പിതാവ് പിയറി എലിയറ്റ് ട്രൂഡോ അന്നു കാനഡയിലെ പ്രധാനമന്ത്രിയായിരുന്നു. ജസ്റ്റിന്‍ വീണ്ടും ആ കെട്ടിടത്തിലേക്കു തിരിച്ചുപോകുന്നത് രാജ്യത്തിന്റെ പ്രധാനമന്ത്രിയെന്ന നിലയിലാണ്. കാനഡയില്‍ രാഷ്ട്രീയരംഗത്ത് കുടുംബാധിപത്യം പതിവില്ല.
ജസ്റ്റിന്റെ കാര്യത്തിലും കുടുംബമോ പാരമ്പര്യമോ ആണ് അദ്ദേഹത്തെ രാഷ്ട്രീയമേഖലയില്‍ എത്തിച്ചതെന്നു പറയാനും കഴിയില്ല. 1968 മുതല്‍ 1983 വരെ പിതാവ് പിയറി ട്രൂഡോ പ്രധാനമന്ത്രിയായിരുന്നു. അദ്ദേഹം പൊതുരംഗത്തു നിന്നു വിരമിച്ച് 18 വര്‍ഷം കഴിഞ്ഞ ശേഷമാണ് ജസ്റ്റിന്‍ രാഷ്ട്രീയരംഗത്ത് പ്രവേശിച്ചത്. അപ്പോഴേക്കും പിതാവ് മരിച്ചിട്ട് ഏഴു വര്‍ഷം കഴിഞ്ഞിരുന്നു.
ലോകത്തിന്റെ മറ്റു പല വികസിതമേഖലകളിലുമെന്നപോലെ കാനഡയിലും യാഥാസ്ഥിതികര്‍ക്കു തിരിച്ചടി നല്‍കിക്കൊണ്ടാണ് തിരഞ്ഞെടുപ്പില്‍ ജസ്റ്റിന്റെ ലിബറല്‍ പാര്‍ട്ടി വിജയിച്ചിരിക്കുന്നത്. ബ്രിട്ടനില്‍ സമീപകാലത്ത് ലേബര്‍ പാര്‍ട്ടി നേതാവായി തികഞ്ഞ ഇടതുപക്ഷക്കാരനായ ജെറമി കോര്‍ബിന്‍ തിരഞ്ഞെടുക്കപ്പെട്ടു. കോര്‍ബിനെപ്പോലെ കടുത്ത ഇടതുപക്ഷ നിലപാടുകള്‍ സ്വീകരിക്കുന്നയാളല്ല ജസ്റ്റിന്‍ ട്രൂഡോ. പക്ഷേ, സാധാരണക്കാരുടെ ജീവിതവുമായി ഏറ്റവുമധികം അടുപ്പമുള്ള ഒരു യുവനേതാവാണ് അദ്ദേഹം. നൈറ്റ് ക്ലബ്ബിലും പ്രൈമറി സ്‌കൂളിലും ജോലി ചെയ്തുകൊണ്ട് കര്‍മരംഗത്തേക്കു കടന്നുവന്നയാളാണ് പ്രധാനമന്ത്രിയുടെ പുത്രനായി ജനിച്ച ഈ നേതാവ്.
Next Story

RELATED STORIES

Share it