Flash News

ജസ്നയുടെ തിരോധാനം അന്വേഷിക്കാന്‍ പ്രത്യേക സംഘം; പാരിതോഷികം 5 ലക്ഷമാക്കി ഉയര്‍ത്തി

ജസ്നയുടെ തിരോധാനം അന്വേഷിക്കാന്‍ പ്രത്യേക സംഘം; പാരിതോഷികം 5 ലക്ഷമാക്കി ഉയര്‍ത്തി
X


റാന്നി:കാഞ്ഞിരപ്പള്ളി എസ്ഡി കോളേജിലെ രണ്ടാംവര്‍ഷ വിദ്യാര്‍ഥിനി ജസ്ന മരിയ ജയിംസിന്‍റെ തിരോധനം അന്വേഷിക്കാന്‍ പ്രത്യേക സംഘം. ഐജി മനോജ് എബ്രഹാമിന്‍റെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘമാണ് കേസ് അന്വേഷിക്കുക. കേസില്‍ അന്വേഷണ സംഘത്തെ മാറ്റണമെന്ന് ജസ്നയുടെ കുടുംബം ആവശ്യപ്പെട്ടിരുന്നു.തിരുവല്ല ഡിവൈഎസ്പിയുടെ നേതൃത്വത്തിലുള്ള അന്വേഷണത്തില്‍ യാതൊരുവിധ പുരോഗതിയും ഉണ്ടാകാത്ത സാഹചര്യത്തിലായിരുന്നു കുടുംബം ഇക്കാര്യം ആവശ്യപ്പെട്ടത്. അന്വേഷണം തൃപ്തികരമല്ലെന്ന് കാണിച്ച് കുടുംബം മുഖ്യമന്ത്രിക്ക് പരാതിയും നല്‍കിയിരുന്നു. ഇതിന് പിന്നാലെയാണ് പുതിയ അന്വേഷണ സംഘത്തെ നിയോഗിച്ചത്.
അതേസമയം, ജസ്നയെക്കുറിച്ച് വിവരം നല്‍കുന്നവര്‍ക്ക് പ്രഖ്യാപിച്ച പാരിതോഷികം വര്‍ധിപ്പിച്ചു. അഞ്ച് ലക്ഷമാക്കികയാണ് ഉയര്‍ത്തിയത്.
Next Story

RELATED STORIES

Share it