Kollam Local

ജവവാസ മേഖലയില്‍ പുലിയിറങ്ങി



പത്തനാപുരം : ജനവാസമേഖലയില്‍ ഇറങ്ങിയ പുലി വളര്‍ത്തുനായയെ പിടിച്ചു. കഴിഞ്ഞ ദിവസം രാത്രി പത്തോടെ കറവൂര്‍ വെരുക്കുഴിയിലാണ് പുലിയെ കണ്ടത്. വെരുക്കുഴി പുതുമംഗലത്ത് വീട്ടില്‍ രജനി ബിജുവിന്റെ വീട്ടിലെ വളര്‍ത്തുനായയെയാണ് പുലി പിടിച്ചത്. പട്ടിയെവീടിന് മുന്നിലെ ഷെഡില്‍ കെട്ടിയിട്ടിരിക്കുകയായിരുന്നു. രാത്രിയില്‍ നായയുടെ ബഹളം കേട്ട് രജിനിയുടെ മാതാവ് ശാന്തമ്മ പുറത്തിറങ്ങി നോക്കിയപ്പോഴാണ് പുലിയെ കണ്ടത്. നായയുടെ കഴുത്തില്‍ കടിച്ചെടുത്ത് പുലി സമീപത്ത കാട്ടിലേക്ക് കയറി. അമ്പതിലധികം കുടുംബങ്ങള്‍ താമസിക്കുന്ന മേഖലയില്‍ ആദ്യമായാണ് പുലിയിറങ്ങുന്നത്. നിരന്തരം ആനയുടെ ശല്യമുള്ള മേഖലയില്‍ വനാതിര്‍ത്തിയില്‍ കിടങ്ങുകളോ വൈദ്യുതി വേലിയോ സ്ഥാപിക്കാന്‍ അധികൃതര്‍ തയ്യാറായിട്ടില്ല.
Next Story

RELATED STORIES

Share it