Gulf

ജഴ്‌സി പ്രകാശനം ചെയ്തു

ഖത്തര്‍: ഖത്തര്‍ ദേശീയദിനത്തോടനുബന്ധിച്ച് നടക്കുന്ന കായിക മല്‍സരത്തില്‍ പങ്കെടുക്കുന്ന എറണാകുളം ജില്ലാ സോഷ്യല്‍ ഫോറം ടീം അംഗങ്ങള്‍ക്കുള്ള ജഴ്‌സി പ്രകാശനം അല്‍സദ്ദ് സ്റ്റേഡിയത്തില്‍ നടന്നു. വിവിധ ഇനങ്ങളില്‍ മല്‍സരിക്കുന്ന കായിക താരങ്ങളെ സോഷ്യല്‍ ഫോറം സ്റ്റേറ്റ് കമ്മിറ്റി അംഗം മജീദ് മേപ്പയൂര്‍ അഭിസംബോധന ചെയ്തു.
ഫുട്‌ബോള്‍ കളിക്കാര്‍ക്കുള്ള ജഴ്‌സി റിനീഷ് റഹ്മാന്‍ ഏറ്റുവാങ്ങി. മറ്റു മല്‍സരാഥികള്‍ക്കുള്ളത് യഥാക്രമം അഗ്ബീസ് ജനറല്‍ മാനേജര്‍ ഷംസീറും പ്രിന്‍ടെക് ജനറല്‍ മാനേജര്‍ ഷബീറും കളിക്കാര്‍ക്ക് നല്‍കി നിര്‍വഹിച്ചു.
Next Story

RELATED STORIES

Share it