Kollam Local

ജല സ്രോതസ്സുകളുടെ സംരക്ഷണം ഫലപ്രാപ്തിയിലെത്തുന്ന അനുഭവം: മന്ത്രി

കടയ്ക്കല്‍:ജലാശയങ്ങളും കുളങ്ങളുമടക്കമുള്ള ജല സ്രോതസ്സുകളുടെ നവീകരണവും സംരക്ഷണവും ലക്ഷ്യമിട്ട് ഗവണ്‍മെന്റ് മുന്‍കൈയെടുത്ത് നടത്തുന്ന പ്രവര്‍ത്തനങ്ങള്‍ അതിവേഗത്തില്‍ ഫലപ്രാപ്തിയിലെത്തുന്ന അനുഭവമാണ് മുന്നിലുള്ളതെന്ന് മന്ത്രി വി എസ് സുനില്‍കുമാര്‍ പറഞ്ഞു. നവീകരിച്ച കടയ്ക്കല്‍ ക്ഷേത്ര കുളത്തിന്റെ ഉദ്ഘാടനം നിര്‍വ്വഹിക്കുകയായിരുന്നു മന്ത്രി ശുദ്ധ ജലദൗര്‍ലഭ്യവും കൊടിയ വരള്‍ച്ചയുമടക്കമുള്ള ദുരന്തങ്ങളെ അതിജീവിക്കുക എന്ന ലക്ഷ്യമാണ് ഇത്തരം പ്രവര്‍ത്തനങ്ങളിലൂടെ ഗവണ്‍മെന്റ് ലക്ഷ്യമിടുന്നതെന്നും മന്ത്രി പറഞ്ഞു. സഹസ്ര സരോവര്‍  പദ്ധതിയില്‍ ഉള്‍പ്പെടുത്തി ഒരു കോടി നാല്‍പ്പത്തിനാല് ലക്ഷം രൂപ ചെലവഴിച്ചാണ് കുളം നവീകരിച്ചത്. യോഗത്തില്‍ മുല്ലക്കര രത്‌നാകരന്‍ എംഎല്‍എ അധ്യക്ഷനായി ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് ആര്‍ എസ് ബിജു, ഇ എസ് രമാദേവി, എസ് ബുഹാരി, കെ മധു, ആര്‍ ലത,  വെള്ളാര്‍വട്ടം സെല്‍വന്‍, എം ഷാജഹാന്‍ അശോക് ആര്‍ നായര്‍, ശ്യാമളസോമരാജന്‍, പി പ്രതാപന്‍, സി ദീപു, ആര്‍ സുകുമാരന്‍ നായര്‍ തുടങ്ങിയവര്‍ സംസാരിച്ചു
Next Story

RELATED STORIES

Share it