Idukki local

ജല അതോറിറ്റിയുടെ 25 കോടി യുടെ കുടിവെള്ള പദ്ധതി പാതിവഴിയില്‍

അടിമാലി: ജല അതോറിറ്റിയുടെ 25 കോടിയുടെ കുടിവെള്ള പദ്ധതി പാതിവഴിയില്‍ നിലച്ചു. കൊന്ന—ത്തടി, വെള്ളത്തുവല്‍ പഞ്ചായത്തുകളിലെ കുടിവെള്ളമെത്തിക്കുന്നതിന് ദേശീയ ഗ്രാമീണ ശുദ്ധജല പദ്ധതിയുടെ ഭാഗമായ പദ്ധതിയാണ് നിലച്ചത്. കുടിയേറ്റകാലം മുതല്‍ ഏറ്റവും കൂടുതല്‍ കുടിവെള്ള ക്ഷാമം നേരിട്ടിരുന്ന രണ്ട് പഞ്ചായത്തുകളാണ് വെള്ളത്തുവലും കൊന്നത്തിടിയും. ഇതു മൂലമാണ് ദേശീയ ഗ്രാമീണ ശുദ്ധജല വിതരണ പദ്ധതിയുടെ ഭാഗമായി ഇവിടെ കുടിവെള്ളമെത്തിക്കുന്നതിനുള്ള പദ്ധതിക്ക് രൂപം നല്‍കിയത്. ഇതിനായി 1984ല്‍ രണ്ട് പഞ്ചായത്തുകളിലും സര്‍വേ നടപടി പൂര്‍ത്തീകരിച്ചു.
തുടര്‍ന്ന് രണ്ട് പതിറ്റാണ്ടിന്റെ കാത്തിരിപ്പിന് ശേഷമാണ് പദ്ധതിക്ക് ഭരണാനുമതി ലഭിച്ചത്. ഇതിന് ശേഷം 2004ല്‍ കരാര്‍ നടപടികള്‍ പൂര്‍ത്തീകരിച്ച് നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചെങ്കിലും ഏതാനം പ്രദേശത്ത് മാത്രം പൈപ്പുകള്‍ കുഴിച്ചിട്ടതിന് ശേഷം നിര്‍മാണ പ്രവര്‍ത്തി നിലക്കുകയായിരുന്നു. ബാക്കിയുള്ള പൈപ്പുകള്‍ നിലവില്‍ റോഡരികില്‍ കാടുകയറി നശിക്കുന്ന അവസ്ഥയിലാണ്.
മുതിരപ്പുഴയാറിലെ എല്ലക്കല്ലില്‍ നിന്നു വെള്ളം പമ്പ് ചെയ്ത് ഈട്ടി സിറ്റിയിലുള്ള സംഭരണികളില്‍ എത്തിച്ചതിന് ശേഷം ഇവിടെ നിന്നു രണ്ട് പഞ്ചായത്തുകളിലെ കുടുംബങ്ങള്‍ക്ക് എത്തിച്ച് നല്‍കുന്നതിന് വേണ്ടിയാണ് ആലോചിച്ചിരുന്നത്. എന്നാല്‍ നിലവില്‍ മുതിരപ്പുഴയാറില്‍ വെള്ളമില്ലാത്തതിനാല്‍ ഇവിടെ നിന്നും വെള്ളമെത്തിക്കുന്നത് സാധിക്കുകയുമില്ല. അതുകൊണ്ട് തന്നെ പദ്ധതി പൂര്‍ത്തിയാക്കുമെന്നതിന് ഒരുറപ്പിമില്ല.
പദ്ധതിക്കായി അനുവദിച്ച 25 കോടിയില്‍ നിലവില്‍ 20 കോടിയും ചിലവാക്കിയിട്ടില്ല. ബാക്കിയുള്ള അഞ്ചു കോടി കൊണ്ട് ഈ പദ്ധതി പൂര്‍ത്തീകരിക്കുവാനും കഴിയില്ല. ഉദ്യാഗസ്ഥരും കരാറുകാരും തമ്മിലുള്ള ബന്ധത്തിന്റെ അടിസ്ഥാനത്തില്‍ പദ്ധതി ഇല്ലാതാക്കുന്നതിനുള്ള ശ്രമമാണ് നടക്കുന്നത്. ഇവരുടെ കൂട്ടുകെട്ടില്‍ പദ്ധതിയുമായി ബന്ധപ്പെട്ട് വന്‍ അഴിമതി നടന്നതായി ആക്ഷേപമുണ്ട്.
Next Story

RELATED STORIES

Share it