Pathanamthitta local

ജലസ്രോതസ്സുകള്‍ സംരക്ഷിക്കണം: മന്ത്രി അടൂര്‍ പ്രകാശ്

പത്തനംതിട്ട: ജലസ്രോത്‌സുകള്‍ പരമാവധി സംരക്ഷിച്ച് രൂക്ഷമായ വരള്‍ച്ചയെ നേരിടാനാവുമെന്ന് റവന്യൂമന്ത്രി അടൂര്‍ പ്രകാശ് പറഞ്ഞു. ജില്ലാ ഭരണകൂടം, ദുരന്ത നിവാരണം എന്നിവയുടെ നേതൃത്വത്തില്‍ കുടുംബശ്രീ ജില്ലാ മിഷനുമായി ചേര്‍ന്നു സംഘടിപ്പിച്ച ജലസ്രോതസ്സുകളുടെ നവീകരണ പരിപാടിയുടെ ജില്ലാതല ഉദ്ഘാടനം വള്ളിക്കോട് ഗ്രാമപ്പഞ്ചായത്തില്‍ നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം.
മുന്‍വര്‍ഷത്തെ അപേക്ഷിച്ച് മഴയുടെ തോത് ഈ വര്‍ഷം കുറവാണ്. ഗ്രാമീണ മേഖലകളിലെ ഉപയോഗ ശൂന്യമായ ജലസ്രോതസുകള്‍ സംരക്ഷിച്ചാല്‍ കാര്‍ഷിക ആവശ്യങ്ങള്‍ക്ക് പ്രയോജനപ്പെടുത്താം. കുടിവെള്ള ക്ഷാമം കുറയ്ക്കാനുമാവും. വരള്‍ച്ചയെ നേരിടാന്‍ സര്‍ക്കാര്‍ എല്ലാവിധ സഹായവും നല്‍കും. കൂടുതല്‍ ചെക്ക് ഡാമുകള്‍ അനുവദിച്ചതുള്‍പ്പടെ മുന്‍ വര്‍ഷങ്ങളിലും വരള്‍ച്ചയെ നേരിടാന്‍ സര്‍ക്കാര്‍ നടപടി സ്വീകരിച്ചിട്ടുണ്ടെന്ന് മന്ത്രി പറഞ്ഞു. ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് ലിസിമോള്‍ ജോസഫ് അധ്യക്ഷത വഹിച്ചു.
ജില്ലാ കലക്ടര്‍ എസ് ഹരികിഷോര്‍ പദ്ധതി വിശദീകരിച്ചു. പൊതുജലാശയം നവീകരിക്കുന്നതിന്റെ ഭാഗമായി ജില്ലയ്ക്ക് ഒരു കോടി രൂപ അനുവദിച്ചിട്ടുണ്ട്.
ദുരന്ത നിവാരണം ഡെപ്യൂട്ടി കലക്ടര്‍ ടി വി സുഭാഷ്, ജില്ലാ പഞ്ചായത്തംഗം എലിസബേത്ത് അബു, കോന്നി ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് റോസമ്മ ബാബുജി, ഗ്രാമപ്പഞ്ചായത്ത് വൈസ് പ്രസിഡന്റ് വൈ മണിലാല്‍, വികസന സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ നിര്‍മല സാം, സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ അമ്പിളി ജി നായര്‍, ഷൈജു വി, കുടുംബശ്രീ ജില്ലാ മിഷന്‍ അസി. കോ-ഓഡിനേറ്റര്‍ പി എന്‍ സുരേഷ് സംസാരിച്ചു.
Next Story

RELATED STORIES

Share it