kozhikode local

ജലസ്രോതസ്സുകളുടെ സംരക്ഷണം മുഖ്യലക്ഷ്യം: മന്ത്രി



കോഴിക്കോട്: ജലം സംരക്ഷിക്കുക എന്നാല്‍ ജലസ്രോതസ്സുകളെ സംരക്ഷിക്കലാണെന്ന് കൃഷിമണ്ണുസംരക്ഷണ വകുപ്പ് മന്ത്രി വി എസ് സുനില്‍ കുമാര്‍ പറഞ്ഞു. നബാര്‍ഡിന്റെ സാമ്പത്തിക സഹായത്തോടെ കാവിലുംപാറ ഗ്രാമപ്പഞ്ചായത്തില്‍ നടപ്പാക്കുന്ന ഓടേരിപൊയില്‍ നീര്‍ത്തടം മണ്ണ് ജല സംരക്ഷണ പദ്ധതി ഉദ്ഘാടനം ചെയ്തു. ജലസ്രോതസ്സുകളെ സംരക്ഷിക്കുകയാണ് ഹരിത കേരളം മിഷന്റെ മുഖ്യലക്ഷ്യം. റോഡുകളും മിനാരങ്ങളും ഫഌറ്റുകളും കെട്ടിപ്പൊക്കിയിട്ട് കുടിക്കാന്‍ വെള്ളമില്ലെങ്കില്‍ എന്തു കാര്യം. തണ്ണീര്‍ത്തടങ്ങള്‍ നികത്തപ്പെടുകയോ മറ്റാവശ്യത്തിന് മാറ്റപ്പെടുകയോ ചെയ്തു.  ജലസ്രോതസ്സുകളെ തണ്ണീര്‍ത്തടങ്ങളെ നീര്‍ത്തടങ്ങളെ ജനകീയ പരിപാടികളിലൂടെ തിരിച്ചു കൊണ്ടുവരികയാണ് ഹരിത കേരളത്തിന്റെ ലക്ഷ്യം. കാര്‍ഷികാവശ്യത്തിന് മാത്രമല്ല പ്രദേശത്തിന്റെ ജലലഭ്യതയ്ക്ക് ശാശ്വത പരിഹാരം കൂടിയാണ് ഓടേരിപൊയില്‍ നീര്‍ത്തട പദ്ധതിയെന്ന് മന്ത്രി പറഞ്ഞു. പദ്ധതി സമയബന്ധിതമായി പൂര്‍ത്തീകരിക്കും.സംസ്ഥാന സര്‍ക്കാറിന്റെ ഒന്നാം വാര്‍ഷികാഘോഷത്തിന്റെ ഭാഗമായി തൊട്ടില്‍പ്പാലം ബിന്ദു മൂവീസില്‍ നിറഞ്ഞ സദസ്സില്‍ നടന്ന ഉദ്ഘാടന ചടങ്ങില്‍ ഇ കെ വിജയന്‍ എംഎല്‍എ അധ്യക്ഷത വഹിച്ചു. മണ്ണ് പര്യവേക്ഷണമണ്ണ് സംരക്ഷണ വകുപ്പ് ഡയറക്ടര്‍ ജെ ജസ്റ്റിന്‍ മോഹന്‍ പദ്ധതി വിശദീകരിച്ചു. ജില്ലാ പഞ്ചായത്ത് വികസന സ്ഥിരം സമിതി അധ്യക്ഷന്‍ പി ജി ജോര്‍ജ്, കുന്നുമ്മല്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ സജിത്ത്, കാവിലുംപാറ ഗ്രാമപ്പഞ്ചായത്ത് വൈസ് പ്രസിഡന്റ്് പി പി ചന്ദ്രന്‍, കുന്നുമ്മല്‍ ബ്ലോക്ക് പഞ്ചായത്തംഗം കെ പി ശ്രീധരന്‍, കാവിലുംപാറ ഗ്രാമപ്പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷരായ പുഷ്പ തോട്ടംചിറ, മായ പുല്ലാട്ട്, കെ ടി സുരേഷ്, റീന കുയ്യടി, കെ കെ മോളി, ഹരിത മിഷന്‍ കോ-ഓഡിനേറ്റര്‍ പി സുരേന്ദ്രന്‍, കെ കൃഷ്ണന്‍, രാജു തോട്ടംചിറ, വി പി സുരേഷ്, സൂപ്പി മണക്കര, അഡ്വ. രതീഷ് കുമാര്‍, മത്തായി പൂതക്കുഴി, ഒ പി പത്മനാഭന്‍, എം ടി മനോജ് അന്നമ്മ ജോര്‍ജ്, ടി പി അയിഷ  സംസാരിച്ചു.
Next Story

RELATED STORIES

Share it