Alappuzha local

ജലസേചന വകുപ്പിന്റെ അനാസ്ഥ ; നദീതീരങ്ങള്‍ ഇടിഞ്ഞുതാഴുന്നു



ഹരിപ്പാട്: ശക്തമായ വെള്ളപ്പൊക്കത്തിലും കിഴക്കന്‍ വെള്ളത്തിന്റെ കുത്തൊഴുക്കിലും നദീതീരങ്ങള്‍ വന്‍തോതില്‍ ഇടിഞ്ഞുതാഴ്ന്ന് നദിയെടുത്തിട്ടും തീരസംരക്ഷണത്തിന് വകുപ്പു തലത്തില്‍ യാതൊരു നടപടിയുമില്ല. ശക്തമായ കുത്തൊഴുക്ക് തീരങ്ങളിലേക്ക് പതിക്കുന്നതോടെ സമീപത്തെ വീടുകള്‍ക്ക് പോലും സംരക്ഷണം ഇല്ലാതാവുകയാണ്. തുടര്‍ച്ചയായ വെള്ളപ്പൊക്കത്തില്‍ വീടുകളുടെ ഭിത്തികള്‍ക്ക് ബലക്ഷയം സംഭവിച്ച് ക്രമേണ വീടുകളും തകരുന്ന സ്ഥിതിയാണ്. സമീപ നദികളായ പമ്പ, അച്ചന്‍കോവില്‍, മണിമല തുടങ്ങിയ നദികളുടെ തീരങ്ങളുടെയെല്ലാം അവസ്ഥ ഇതുതന്നെയാണ്. ഏക്കര്‍ കണക്കിന് ഭൂമികയാണ് ്‌സ്വകാര്യവ്യക്തികളുടേയും അല്ലാതെയും വര്‍ഷാവര്‍ഷങ്ങളില്‍ നഷ്ടപ്പെട്ടുകൊണ്ടിരിക്കുന്നത്. നദീ തീരങ്ങളില്‍ സംരക്ഷണ ഭിത്തികെട്ടി സംരക്ഷിച്ചാല്‍ ഇതിനു ശാശ്വത പരിഹാരമാവും. തീരദേശമേഖലകളിലാവട്ടെ കടല്‍ ശക്തമാവുന്നതോടെ തീരസംരക്ഷണത്തിനായി ശക്തമായതീരത്ത് പതിച്ചുണ്ടാവുന്ന ബുദ്ധിമുട്ടുകള്‍ പരിഹരിക്കാന്‍ ലക്ഷങ്ങള്‍ ചെലവഴിച്ച് പുലിമുട്ടുകള്‍ സ്ഥാപിക്കാറുണ്ട്. ഇതിനു പിന്നില്‍ തീരദേശവാസികളുടേയും പ്രാദേശിക നേതൃത്വത്തിന്റേയും ശക്്തമായ ഇടപെടലുകള്‍ നടക്കാറുണ്ട്. നദികളില്‍  നിന്നുള്ള അമിതമായ മണലെടുപ്പും നദീതീരങ്ങളുടെ ദുരവസ്ഥയ്ക്ക് കാരണമാവുന്നുണ്ട്. ഒഴിഞ്ഞ പ്രദേശങ്ങളില്‍ മാലിന്യങ്ങള്‍ അടിഞ്ഞുകൂടിയും പാഴ്‌ചെടികള്‍ വളര്‍ന്നും നീരൊഴുക്കു തടസ്സപ്പെട്ട് ജലത്തിന് നിറഭേദംസംഭവിച്ച് ദൈനംദിനാവശ്യങ്ങള്‍ക്ക് പോലുംവെള്ളം ഉപയോഗിക്കാന്‍ കഴിയാത്ത  അവസ്ഥയാണ്.
Next Story

RELATED STORIES

Share it