wayanad local

ജലസംരക്ഷണ പദ്ധതി: പരിശീലനം തുടങ്ങി

കല്‍പ്പറ്റ: സുസ്ഥിര ജലസംരക്ഷണ പദ്ധതികള്‍ക്കായി ഹരിതകേരളം മിഷന് കീഴില്‍ ത്രിതല പഞ്ചായത്ത്, നഗരസഭാ തലത്തില്‍ രൂപീകരിച്ച സാങ്കേതിക സമിതി അംഗങ്ങള്‍ക്കായി കില സംഘടിപ്പിക്കുന്ന പരിശീലനം ആംരംഭിച്ചു. പനമരം, മാനന്തവാടി ബ്ലോക്കുകള്‍ക്ക് കീഴിലെ സാങ്കേതിക സമിതി അംഗങ്ങള്‍ക്കാണ് ഇന്നലെ മാനന്തവാടി കരുണാകരന്‍ സ്മാരക ഹാളില്‍ പരിശീലനം നല്‍കിയത്. നീര്‍ത്തട ഭൂപടം തയ്യാറാക്കല്‍, തൊഴിലുറപ്പ് പദ്ധതികളും നീര്‍ത്തട പദ്ധതികളും, ജലസേചന നിര്‍മിതികളുടെ രൂപകല്‍പന, നീര്‍ത്തട മാസ്റ്റര്‍പ്ലാന്‍ തയ്യാറാക്കല്‍, നീര്‍ത്തട സംരക്ഷണത്തില്‍ കൃഷിയുടെ പ്രാധാന്യം, തരിശുകൃഷി, ജല ബജറ്റിങ് എന്നിവയെക്കുറിച്ചാണ് ക്ലാസുകള്‍ സംഘടിപ്പിച്ചത്. ജലസേചന വകുപ്പ് എക്‌സിക്യൂട്ടീവ് എന്‍ജിനീയര്‍ ഷീല ജോണ്‍, ഹരിതകേരളം മിഷന്‍ ജില്ലാ കോ-ഓഡിനേറ്റര്‍ ബി കെ സുധീര്‍കിഷന്‍, അസിസ്റ്റന്റ് എക്‌സിക്യൂട്ടീവ് എന്‍ജിനീയര്‍ പി ഡി അനിത, അസിസ്റ്റന്റ് ഡെവലപ്‌മെന്റ് കമ്മീഷണര്‍ പി സി മജീദ്, കില ഫാക്കല്‍റ്റി പി സി മാത്യു നേതൃത്വം നല്‍കി. കല്‍പ്പറ്റ, സുല്‍ത്താന്‍ ബത്തേരി ബ്ലോക്കുകള്‍ക്കും ഗ്രാമപഞ്ചായത്തുകള്‍ക്കും നഗരസഭകള്‍ക്കുമുള്ള പരിശീലനം 21, 22 തിയ്യതികളില്‍ സുല്‍ത്താന്‍ ബത്തേരി നഗരസഭാ കമ്മ്യൂണിറ്റി ഹാളില്‍ നടത്തും. ഓരോ ഗ്രാമപഞ്ചായത്ത്/നഗരസഭകളില്‍ നിന്നും 10 അംഗങ്ങളാണ് പരിശീലനത്തില്‍ പങ്കെടുക്കേണ്ടത്.
Next Story

RELATED STORIES

Share it