thrissur local

ജലവിതരണ പൈപ്പുകള്‍ പൊട്ടുന്നത് പതിവാകുന്നു

എരുമപ്പെട്ടി: എരുമപ്പെട്ടി കരിയന്നൂര്‍ മേഖലയില്‍ ജലവിതരണ പൈപ്പുകള്‍ പൊട്ടുന്നത് നിത്യസംഭവമായി മാറുന്നു. കുടിവെള്ളക്ഷാമം രൂക്ഷമായിരിക്കുമ്പോഴാണ് തുടര്‍ച്ചയായ പൈപ്പ് പൊട്ടലുകള്‍.
രൂക്ഷമായ കുടിവെള്ള ക്ഷാമം നേരിടുന്ന കടങ്ങോട്, എരുമപ്പെട്ടി, വേലൂര്‍ പഞ്ചായത്തുകളിലെ നിരവധി കോളനികളിലേക്ക് ശുദ്ധജല വിതരണം നടത്തുന്ന കടങ്ങോട് കുടിവെള്ള പദ്ധതിയുടെ പൈപ്പാണ് ഇപ്പോള്‍ പൊട്ടിയിരിക്കുന്നത്. കഴിഞ്ഞ കുറേ നാളുകളിലായി മേഖലകളിലെ കുടിവെള്ള പൈപ്പ് പൊട്ടുന്നത് നിത്യസംഭവമായി മാറിയിരിക്കുകയാണ്. നാട്ടുകാരുടെ നേതൃത്വത്തില്‍ നിരവധി തവണ അധികൃതരോട് പരാതിപ്പെടുന്നുണ്ടെങ്കിലും നടപടിയെടുക്കാന്‍ തയ്യാറാകുന്നില്ലെന്ന് ആരോപണമുണ്ട്. പൈപ്പ് പൊട്ടി ദിവസങ്ങളോളം ജലം പാഴാകുന്ന അവസ്ഥയും ഉണ്ടാകാറുണ്ട്.
റോഡിനോട് ചേര്‍ന്നുള്ള പൈപ്പുകള്‍ക്കാണ് കേടുപാടുകള്‍ അധികവും സംഭവിക്കുന്നത്. മഴക്കാലത്ത് പോലും കുടിവെള്ള ക്ഷാമം നേരിടുന്ന പ്രദേശങ്ങളാണിത്.
വിവിധ കുടിവെള്ള പദ്ധതികളിലെ ജലവിതരണ പൈപ്പുകളെ ആശ്രയിച്ചാണ് ഇവര്‍ കഴിയുന്നത്. അധികൃതരുടെ നിസംഗത മൂലം കുടിവെള്ളത്തിനായി കിലോമീറ്ററുകള്‍ സഞ്ചരിക്കേണ്ട അവസ്ഥയാണ് ഇപ്പോഴുള്ളത്.
Next Story

RELATED STORIES

Share it