ernakulam local

ജലമെട്രോ: 2019 ലെ വിഷുനാളില്‍ നീറ്റിലിറങ്ങും

കൊച്ചി: ജല മെട്രോ ആദ്യ ബോട്ട് 2019 ഏപ്രില്‍ 14 വിഷുദിനത്തില്‍ നീറ്റിലിറക്കുമെന്ന് കെഎംആര്‍എല്‍ മാനേജിങ് ഡയറക്ടര്‍ എപിഎം മുഹമ്മദ് ഹനീഷ്. 30 ജെട്ടികളും 76 ബോട്ടുകളുമായിരിക്കും ജലമെട്രോയുടെ ഭാഗമാവുക. 78 കിലോമീറ്റര്‍ ദൂരത്തില്‍ 15 റൂട്ടുകളില്‍ ജലമെട്രോ ബോട്ടുകള്‍ സര്‍വീസ് നടത്തും. ബോട്ട് നിര്‍മാണവുമായി ബന്ധപ്പെട്ട് ഡിസംബര്‍ 31നകം ആഗോള ടെണ്ടര്‍ വിളിക്കും. സ്മാര്‍ട്ട്‌സിറ്റിയുമായി ബന്ധപ്പെടുത്തിയായിരിക്കും ആദ്യ റൂട്ട് യാഥാര്‍ഥ്യമാവുക. മട്ടാഞ്ചേരി-ഫോര്‍ട്ടുകൊച്ചി എറണാകുളം റൂട്ടായിരിക്കും ഇത്. ജലമെട്രോ സ്മാര്‍ട്ട്‌സിറ്റിയുമായി ബന്ധിപ്പിക്കുക എന്നതാണ് ജര്‍മന്‍ ഏജന്‍സിയുടെയും പ്രധാന ആവശ്യം. ജര്‍മന്‍ ഏജന്‍സിയായ കെഎഫ്ഡബ്ല്യൂ പദ്ധതിക്കാവശ്യമായ 585 കോടി രൂപയാണ് ധനസഹായം നല്‍കുന്നത്. ഭൂമി കിട്ടുന്ന മുറക്ക് ബോട്ടുജെട്ടികളുടെ നിര്‍മാണം തുടങ്ങും.   ജര്‍മന്‍ ഏജന്‍സിയുമായി നടത്തിയ ചര്‍ച്ചയുടെ അടിസ്ഥാനത്തിലായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
Next Story

RELATED STORIES

Share it