ernakulam local

ജലമെട്രോ നിര്‍മാണ പ്രവര്‍ത്തനം ജൂണില്‍ ; മുന്നൊരുക്ക പ്രവര്‍ത്തനങ്ങള്‍ക്ക് വേഗംകൂട്ടാന്‍ തീരുമാനമായി



കൊച്ചി: കൊച്ചി ജലമെട്രോയുമായി ബന്ധപ്പെട്ട നിര്‍മാണപ്രവര്‍ത്തനങ്ങള്‍ ജൂണില്‍ തുടങ്ങും. പദ്ധതിയുടെ മുന്നൊരുക്കപ്രവര്‍ത്തനങ്ങള്‍ക്ക്് വേഗം കൂട്ടാന്‍ കൊച്ചി മെട്രോറെയില്‍ ലിമിറ്റഡിന്റെ (കെഎംആര്‍എല്‍) നേതൃത്വത്തില്‍ ചേര്‍ന്ന അവലോകന യോഗത്തില്‍ തീരുമാനമായി. പദ്ധതി കടന്നുപോകുന്ന പഞ്ചായത്തുകളുടെ പ്രതിനിധികളും കെഎംആര്‍എല്‍ മാനേജിങ് ഡയറക്ടര്‍ ഏലിയാസ് ജോര്‍ജിന്റെ നേതൃത്വത്തില്‍ ചേര്‍ന്ന യോഗത്തില്‍് പങ്കെടുത്തു. ജലമെട്രോയുടെ നിര്‍മാണം ഏകോപിപ്പിക്കുന്നതിന് എയ്‌കോം കണ്‍സോര്‍ഷ്യത്തെ ജനറല്‍ കണ്‍സള്‍ട്ടന്റായി തിരഞ്ഞെടുത്തിട്ടുണ്ട്. ഇവരുടെ നിയമനത്തിന് കെഎംആര്‍എല്‍ ഡയറക്ടര്‍് ബോര്‍ഡിന്റെ ഔദ്യോഗിക അനുമതിയായിട്ടില്ല. ഈ മാസം ചേരുന്ന ഡയറക്ടര്‍ ബോര്‍ഡ് യോഗത്തില്‍് അനുമതി ലഭിക്കും. ഇതിനുശേഷം താമസമില്ലാതെ നിര്‍മ്മാണം തുടങ്ങാനാണ് ലക്ഷ്യമിടുന്നത്. പത്തുപഞ്ചായത്തുകളെ ബന്ധിപ്പിച്ചാണ് ജല മെട്രോ ആസൂത്രണം ചെയ്യുന്നത്. 16 റൂട്ടുകളാണ് പ്രാഥമികമായി കണ്ടെത്തിയിരിക്കുന്നത്. ഇതില്‍ പല പഞ്ചായത്തുകളിലും പഴയ ബോട്ടുജെട്ടികളും അനുബന്ധ വികസനത്തിന് ആവശ്യമായ സ്ഥലവുമുണ്ട്. ചില സ്ഥലങ്ങളില്‍് റോഡിനും മറ്റുമായി സ്ഥലം ഏറ്റെടുക്കണം. ഇതിന് പഞ്ചായത്തിന്റെ സഹായം ആവശ്യമാണ്. മുന്നൊരുക്കം വേഗത്തിലാക്കിയാല്‍ പദ്ധതി താമസമില്ലാതെ യാഥാര്‍ഥ്യമാക്കാനാകും. നിലവില്‍ ബോട്ടുജെട്ടികള്‍് ഉള്ള സ്ഥലങ്ങളില്‍ നിര്‍മ്മാണം തുടങ്ങാനാണ് തീരുമാനിച്ചിരിക്കുന്നത്. പഞ്ചായത്തുകളുടെ താല്‍പ്പര്യം കൂടി കണക്കിലെടുത്തേ ഇതില്‍ അന്തിമതീരുമാനമെടുക്കൂയെന്നും കൊച്ചി മെട്രോ അധികൃതര്‍ പറഞ്ഞു.
Next Story

RELATED STORIES

Share it