palakkad local

ജലമാവശ്യപ്പെട്ട് ശിരുവാണി ഡാമിന് മുന്നില്‍ മുന്നറിയിപ്പ് സമരം

പാലക്കാട്: പറമ്പിക്കുളത്ത് നിന്നും ആളിയാറിലേക്ക് കരാര്‍ പ്രകാരം വെള്ളം വിട്ടു നല്‍കാത്ത തമിഴ്‌നാടിന്റെ നടപടിയില്‍ പ്രതിക്ഷേധിച് സേവ്  ചിറ്റൂര്‍ ഫേ—സ്ബുക്ക് കൂട്ടായ്മയും, കര്‍ഷകരും ശിരുവാണി ഡാമിലേക്ക് മുന്നറിയിപ്പ് സമരം നടത്തി. അഞ്ഞൂറോളം വരുന്ന കര്‍ഷകര്‍ ആദ്യം ചുണ്ണാമ്പുത്തറയിലെ അന്തര്‍സംസ്ഥാന ജലക്രമീകരണ ബോര്‍ഡ് ഓഫിസിലെത്തി. ഇവിടെ പോലിസ് തടഞ്ഞതിനാല്‍ കര്‍ഷകര്‍ ശിരുവാണിഡാമിലേക്ക് മാര്‍ച്ച് നടത്തുകയായിരുന്നു. മുത്തികുളത്തെ വനംവകുപ്പ്  ചെക്‌പോസ്റ്റിന് സമീപം പോലിസും, വനംവകുപ്പും സംയുക്തമായി പ്രതിഷേധക്കാരെ തടഞ്ഞു. പിന്നീട് സ്ഥലത്തെത്തിയ കാഞ്ഞിരപ്പുഴ എക്‌സിക്യുട്ടീവ്  എന്‍ജിനീയര്‍ മജീദ്, ജലസേചന വകുപ്പ് ചീഫ് എന്‍ജിനിയറുമായി ബന്ധപ്പെട്ടു. മുഖ്യമന്ത്രിയുടെ നിര്‍ദേശപ്രകാരം ജലസേചനവകുപ്പ് സെക്രട്ടറി തമിഴ്‌നാടുമായി ബന്ധപ്പെടുകയും 10വരെ  വെള്ളം വിട്ടുതരാന്‍ സമ്മതിച്ചതായി ഉറപ്പുകിട്ടിയതിനെ തുടര്‍ന്ന് കര്‍ഷകര്‍ പിരിഞ്ഞു പോവുകയായിരുന്നു. കേരളത്തിന് നല്‍കേണ്ട വെള്ളം മുഴുവനായും 10ന് ചെന്നൈയില്‍ നടക്കുന്ന അന്തര്‍ സംസ്ഥാന നദീ ജല ക്രമീകരണ ബോര്‍ഡ് യോഗത്തില്‍ സംസ്ഥാനം വാങ്ങിച്ചെടുക്കണമെന്നും അര്‍ഹമായവെള്ളംലഭിച്ചില്ലെങ്കില്‍ ശക്തമായ സമരപരിപടികളുമായി  മുന്നോട്ട്  പോവുമെന്നും സേവ് ചിറ്റൂര്‍ ഭാരവാഹികളായ സി കെ സുരേഷ, ബി ജ്യോതിഷ്‌കുമാര്‍ എന്നിവര്‍ പറഞ്ഞു. സമരത്തിന് ഇ എന്‍ രവീന്ദ്രന്‍, ശാര്‍ങധരന്‍ (സിപിഎം), ഹരിപ്രകാശ് (സിപിഐ),വാസു, അനില്‍(ജനതാദള്‍ എസ്), ഗോകുല്‍, സിദ്ധിഖ് (സേവ് ചിറ്റുര്‍) നേതൃത്വംനല്‍കി.
Next Story

RELATED STORIES

Share it