ജലന്ധര്‍: മെത്രാന്‍ സമിതിയും വത്തിക്കാന്‍ സ്ഥാനപതിയും തീരുമാനമെടുക്കണം

കൊച്ചി: കന്യാസ്ത്രീയുടെ വെളിപ്പെടുത്തലിനെ തുടര്‍ന്ന് ആരോപണവിധേയനായ ജലന്ധര്‍ ബിഷപ് ഫ്രാങ്കോ മുളക്കലിന്റെ കാര്യത്തില്‍ ഉചിതമായ തീരുമാനമെടുക്കാന്‍ ഇനിയും വൈകരുതെന്ന് ആവശ്യപ്പെട്ട് കേരള ലാറ്റിന്‍ കാത്തലിക് അസോസിയേഷന്‍ (കെഎല്‍സിഎ) സംസ്ഥാന സമിതി സിസി ബിഐ (അഖിലേന്ത്യ തല കത്തോലിക്ക മെത്രാന്‍ സമിതി) പ്രസിഡന്റ് കര്‍ദിനാള്‍ ഓസ്വാള്‍ഡ് ഗ്രേഷ്യസിന് കത്ത് നല്‍കി. ഇന്ത്യയിലെ വത്തിക്കാന്‍ സ്ഥാനപതി ജ്യംബാട്ടിസ്റ്റ ഡിക്വാത്രോയ്ക്കും ഇതേ ആവശ്യം ഉന്നയിച്ച് കത്ത് നല്‍കി. ഫ്രാങ്കോ ബിഷപ്പിനെതിരേ ഉയര്‍ന്നിരിക്കുന്ന ആരോപണത്തിന്റെ പേരില്‍ കത്തോലിക്ക സഭ പൊതു സമൂഹത്തില്‍ അവഹേളിക്കപ്പെടാതിരിക്കാനുള്ള നടപടികള്‍ മെത്രാന്‍ സമിതിയുടെ ഭാഗത്തുനിന്നുണ്ടാവണമെന്നു എല്ലാവരും ആഗ്രഹിക്കുന്നുണ്ട്. ആരോപണങ്ങളുടെയടിസ്ഥാനത്തില്‍ രാജ്യത്തെ നിയമപ്രകാരം അന്വേഷണം നടക്കുന്നുണ്ട്, എന്നാല്‍ ഇക്കാര്യത്തില്‍ സഭ എന്ത് നിലപാട് സ്വീകരിക്കുന്നുവെന്ന് വെളിപ്പെടുത്തേണ്ടതുണ്ട്. ഈ വിഷയത്തില്‍ ഇനിയും പൊതുസമൂഹത്തില്‍ സഭയെ അവഹേളിക്കാന്‍ ആര്‍ക്കും ഇടനല്‍കരുത്. ഇക്കാര്യങ്ങള്‍ സിബിസിഐയോടും നുന്‍ഷിയോയോടും അഭ്യര്‍ഥിച്ചുകൊണ്ടാണ് കത്ത് നല്‍കിയതെന്ന് കെഎല്‍സിഎ ഭാരവാഹികള്‍ പറഞ്ഞു. യോഗത്തില്‍ സംസ്ഥാന പ്രസിഡന്റ് ആന്റണി നൊറോണ അധ്യക്ഷത വഹിച്ചു. ഷെറി ജെ തോമസ്, ജോസഫ് പെരേര, സി ടി അനിത, ഇ ഡി ഫ്രാന്‍സിസ്, എം സി ലോറന്‍സ്, എബി കുന്നേപ്പറമ്പില്‍, എഡിസന്‍ പി വര്‍ഗീസ്, ജോണി മുല്ലശ്ശേരി, ഷൈജ ആന്റണി, ജോസഫ് ജോണ്‍സന്‍, ബേബി, ജസ്റ്റിന്‍ ആന്റണി, കെ എച്ച് ജോണ്‍ സംസാരിച്ചു.
Next Story

RELATED STORIES

Share it