ജലന്ധര്‍ ബിഷപ്പിന് എതിരായ പരാതി: കര്‍ദിനാളിന്റെ മൊഴി ഇന്ന് രേഖപ്പെടുത്തും
BY kasim kzm18 July 2018 3:45 AM GMT
kasim kzm18 July 2018 3:45 AM GMT
കൊച്ചി: ജലന്ധര്‍ ബിഷപ് ഫ്രാങ്കോ മുളക്കലിനെതിരേ കന്യാസ്ത്രീ പരാതി നല്‍കിയിരുന്നുവെന്ന വെളിപ്പെടുത്തലിന്റെ പശ്ചാത്തലത്തില്‍ അന്വേഷണസംഘം ഇന്ന് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിയുടെ മൊഴിയെടുക്കുമെന്നു വിവരം. വൈക്കം ഡിവൈഎസ്പിയുടെ നേതൃത്വത്തിലുള്ള സംഘം രാവിലെ 10ന് കാക്കനാട് സെന്റ് തോമസ് മൗണ്ടിലെത്തിയാവും കര്‍ദിനാളിന്റെ മൊഴി രേഖപെടുത്തുകയെന്നാണ് അറിയുന്നത്്. ഫ്രാങ്കോ മുളയ്ക്കലില്‍ നിന്നു താനടക്കം പലര്‍ക്കുമുണ്ടാവുന്ന ബുദ്ധിമുട്ടുകള്‍ ചൂണ്ടിക്കാട്ടി സിറോ മലബാര്‍ സഭാ മേജര്‍ ആര്‍ച്ച് ബിഷപ് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിക്ക് പരാതി നല്‍കിയിരുന്നെന്ന് കന്യാസ്ത്രീ നേരത്തെ അറിയിച്ചിരുന്നു. കന്യാസ്ത്രീയടക്കമുള്ള സംഘം തന്നെ വന്നുകണ്ടിരുന്നുവെന്ന് നേരത്തെ കര്‍ദിനാളും പറഞ്ഞിരുന്നു. ഇതടക്കമുള്ള കാര്യങ്ങളില്‍ വ്യക്തത വരുത്തുകയാണ് അന്വേഷണസംഘം ലക്ഷ്യമാക്കുന്നത്.
Next Story
RELATED STORIES
രാജീവ് ചന്ദ്രശേഖറിന്റെ നാമനിര്‍ദേശ പത്രിക തള്ളണമെന്ന ഹരജി തള്ളി...
23 April 2024 6:47 AM GMTലോക്സഭാ തിരഞ്ഞെടുപ്പ്; പരസ്യ പ്രചാരണത്തിന്റെ അവസാന...
23 April 2024 5:57 AM GMTകള്ളവോട്ടിന് ശ്രമിച്ചാല്‍ കര്‍ശന നടപടി; മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസര്‍...
23 April 2024 5:53 AM GMTകൊവിഡ് വാക്സിന് എന്ന് തെറ്റിദ്ധരിപ്പിച്ച് ഒറ്റയ്ക്ക് താമസിക്കുന്ന...
23 April 2024 5:51 AM GMTതായ്വാനില് ഒറ്റരാത്രിയില്‍ 80ലേറെ ഭൂചലനങ്ങള്‍
23 April 2024 5:28 AM GMTആഘോഷങ്ങളെ ആര്‍എസ്എസ് വല്ക്കരിക്കുന്നത് ആപല്‍ക്കരം: തുളസീധരന്‍...
22 April 2024 5:02 PM GMT