thrissur local

ജലനിരപ്പ് താഴ്ന്നു : പീച്ചി ഡാമിലെ വലതുകര കനാലില്‍ കൂടി വെള്ളം തുറന്നുവിട്ടു



പീച്ചി: പീച്ചി ഡാമിലെ വലതുകര കനാലില്‍ കൂടി ഇന്നലെ മുതല്‍ അഞ്ച് ദിവസത്തേക്ക് വെള്ളം തുറന്നുവിട്ടു. രണ്ട് കനാലുകളാണ് പീച്ചി ഡാമിനുള്ളത്. ഡാമിലെ ജലനിരപ്പ് താഴ്ന്നതിനെതുടര്‍ന്ന് ഇടതുകര കനാലില്‍ കൂടി വെള്ളം തുറന്നുവിടാന്‍ സാധിക്കാത്ത അവസ്ഥയാണ്. വല തകര കനാലില്‍ കൂടി വെള്ളം വിടുന്നതുകൊണ്ട് പാണഞ്ചേരി, മാടക്കത്തറ, നടത്തറ പഞ്ചായത്തുകള്‍ രാമവര്‍മപുരം പോലിസ് ക്യാംപ്, മെഡിക്കല്‍ കോളജ് തുടങ്ങിയ പ്രദേശങ്ങളിലെ ജലക്ഷാമത്തിന് ചെറിയ പരിഹാരമാകും. തൃശൂര്‍ കോര്‍പറേഷന്‍ സമീപ പ്രദേശങ്ങളിലേക്കും കുടിവെള്ളം എത്തിക്കുന്നതിന് വേണ്ടി ഡാമിലെ വെള്ളം നിലനിറുത്തേണ്ടതുകൊണ്ടാണ് കൂടുതല്‍ ദിവസം വെള്ളം തുറന്നുവിടാന്‍ സാധിക്കാത്തത്. ഡാമിലെ ജലനിരപ്പ് കുറഞ്ഞതിനെതുടര്‍ന്ന് മുന്‍ വര്‍ഷങ്ങളില്‍ വിടുന്നതുപോലെ കനാലുകളില്‍ കൂടി വെള്ളം തുറന്നുവിടാന്‍ സാധിച്ചില്ല. വെള്ളം വിടാത്തതിനെ തുടര്‍ന്ന് കനാലുകള്‍ക്കും പുഴയുടേയും സമീപം സ്ഥിതിചെയ്തിരുന്ന കുടിവെള്ള പദ്ധതികളുടെ സ്രോതസുകള്‍ പൂര്‍ണമായും വറ്റിയിരുന്നു. കനാല്‍ വെള്ളം ഇല്ലാത്തതിനെതുടര്‍ന്ന് കുളങ്ങളും മറ്റ് നീര്‍ചാലുകളും വറ്റിയതിനെതുടര്‍ന്ന് കാര്‍ഷിക ആവശ്യത്തിനുള്ള ജലസേചനം നടത്താന്‍ കര്‍ഷകര്‍ക്ക് സാധിക്കാത്തതുമൂലം വന്‍ കൃഷി നാശമാണ് സംഭവിച്ചിട്ടുള്ളത്.
Next Story

RELATED STORIES

Share it