malappuram local

ജലനിധി പദ്ധതി പൂര്‍ത്തീകരണം വൈകുന്നു : കുറ്റിപ്പുറം ഗ്രാമപ്പഞ്ചായത്ത് ഓഫിസ് എസ് ഡിപിഐ ഉപരോധിച്ചു



കുറ്റിപ്പുറം: അഞ്ചു വര്‍ഷമായി തുടങ്ങിയ ജലനിധി പദ്ധതി പൂര്‍ത്തിയാക്കാത്ത പഞ്ചായത്ത് ഭരണസമിതിയുടെ ജനവഞ്ചനയ്‌ക്കെതിരേ എസ്ഡിപിഐ കുറ്റിപ്പുറം ഗ്രാമപ്പഞ്ചായത്ത് ഓഫിസ് ഉപരോധിച്ചു. ഉപരോധം എസ്ഡിപിഐ ജില്ലാ സെക്രട്ടറി കൃഷ്ണന്‍ എരഞ്ഞിക്കല്‍ ഉദ്ഘാടനം ചെയ്തു. ജലനിധിയുടെ പേരില്‍ ജനങ്ങളുടെ പണം വാങ്ങി വഞ്ചിക്കുന്ന കുറ്റിപ്പുറം പഞ്ചായത്തിന്റെ നടപടി അങ്ങേയറ്റം പ്രതിഷേധാര്‍ഹമാെണന്നും കുടിവെള്ള പ്രശ്‌നമുള്ള പ്രദേശത്ത് വാഹനത്തില്‍ വെള്ളമെത്തിക്കാന്‍ പോലും പഞ്ചായത്ത് അധികൃതര്‍ തയ്യാറാവുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. ഏറെ നേരം നീണ്ട ഉപരോധത്തിനുശേഷം നേതാക്കള്‍ പഞ്ചായത്ത് സെക്രട്ടറിയുമായി നടത്തിയ ചര്‍ച്ചയില്‍ കുടിവെള്ള പ്രശ്‌ന പ്രദേശങ്ങളില്‍ വെള്ളം എത്തിക്കാമെന്ന് സെക്രട്ടറി ഉറപ്പ് നല്‍കി. ഇതിനാലാണ് പ്രവര്‍ത്തകര്‍ പിരിഞ്ഞത്. ഉപരോധത്തില്‍ കെ പി മുസ്തഫ, പി കെ സലീം, ടി നൗഷദ് സംസാരിച്ചു. ഷൗക്കത്ത് പൈങ്കണ്ണൂര്‍, ഹനീഫ ഹാജി, ഫൈസല്‍ മാരാത്ത്, റഷീദ് കുറ്റിപ്പുറം, ഉബൈദ് പാഴൂര്‍, യാഹുട്ടി ചെല്ലൂര്‍ നേതൃത്വം നല്‍കി. സ്ത്രീകളടക്കം നിരവധി പേര്‍ ഉപരോധത്തില്‍ പങ്കെടുത്തു.
Next Story

RELATED STORIES

Share it