malappuram local

ജലനിധി പദ്ധതി: നാല് വര്‍ഷം പിന്നിട്ടിട്ടും പൂര്‍ത്തിയായില്ലെന്ന്‌

തേഞ്ഞിപ്പലം: പ്രവൃത്തി തുടങ്ങി നാല് വര്‍ഷം പിന്നിട്ടിട്ടും ചേലേമ്പ്രയിലെ മൂവായിരത്തിലധികം ഗുണഭോക്താക്കള്‍ക്ക് കുടിവെള്ളം ലഭിക്കാത്തതിനെതിരേ പഞ്ചായത്ത് ഭരിക്കുന്ന ജനകീയ വികസന മുന്നണിയുടെ നേതൃത്വത്തില്‍ സമരം സംഘടിപ്പിക്കുന്നു. ജലനിധി പദ്ധതി നടത്തിപ്പിലെ അനാസ്ഥക്കെതിരെ ചേലേമ്പ്ര പഞ്ചായത്ത് ജനപ്രതിനിധികള്‍ സംഘടിപ്പിക്കുന്ന പ്രക്ഷോഭത്തിന്റെ ഭാഗമായി ഫെബ്രുവരി ആറിന് ജലനിധിയുടെ മലപ്പുറം റീജ്യനല്‍ പ്രൊജക്ട് മാനേജരുടെ ഓഫീസിന് മുന്നില്‍ കൂട്ടധര്‍ണ നടത്താനാണ് തീരുമാനം.ജനപ്രതിനിധികളോടൊപ്പം എസ്എല്‍ഇസി , ബിജി അംഗങ്ങള്‍, പൊതുപ്രവര്‍ത്തകര്‍, രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍ പങ്കെടുക്കും. ചേലേമ്പ്ര പഞ്ചായത്ത് 2013 മെയ് മുതല്‍ ആരംഭിച്ച ജലനിധി കുടിവെള്ള പദ്ധതി 16 മാസത്തിനുള്ളില്‍ പൂര്‍ത്തീകരിക്കാന്‍ തീരുമാനിച്ചിരുന്നെങ്കിലും ഇതുവരെ കുറ്റമറ്റ രീതിയില്‍ നടപ്പാക്കുന്നതിന് ജലനിധിയ്‌ക്കോ സഹായ സംഘടനയ്‌ക്കോ കഴിഞ്ഞിട്ടില്ലെന്നാണ് ആരോപണം. കാക്കഞ്ചേരി കിന്‍ഫ്രയില്‍ വ്യവാസായ വകുപ്പ് സൗജന്യമായി അനുവദിച്ച സ്ഥലത്ത് വാട്ടര്‍ ടാങ്ക് പണിയുന്ന പ്രവൃത്തി പോലും ഇത് വരെ ആരംഭിച്ചിട്ടില്ല. 25 ഓളം വീടുകള്‍ക്ക് ഇനിയും കണക്ഷന്‍ നല്‍കിയിട്ടില്ല.
Next Story

RELATED STORIES

Share it