ജലദൗര്‍ലഭ്യത്തില്‍ ഇന്ത്യ മുന്‍നിരയില്‍

ന്യൂഡല്‍ഹി: വരുംവര്‍ഷങ്ങളില്‍ ലോകത്തെ ജലദൗര്‍ലഭ്യം ഏറിയ രാജ്യമായി ഇന്ത്യ മാറുമെന്ന് റിപോര്‍ട്ട്. ഇന്ത്യയില്‍ ആളോഹരി ശുദ്ധജലത്തിന്റെ അളവ് 11,00,000 ലിറ്ററാണ്. അഥവാ ആളൊന്നിന് 1100 ക്യുബിക് മീറ്റര്‍. ലോകത്തെ ശുദ്ധജലലഭ്യത ഏറ്റവും രൂക്ഷമായ സൗത്ത് ആഫ്രിക്കയിലെ കേപ്ടൗണില്‍ ഇതിന്റെ അളവ് 800 ക്യുബിക് മീറ്ററാണ്. ഏകദേശം 8,00,000 ലിറ്റര്‍. ഇന്ത്യയില്‍ ശുദ്ധജലലഭ്യത കേപ്ടൗണിനു സമാനമാവുമെന്നാണ് ഫുഡ് ആന്റ് അഗ്രികള്‍ച്ചറല്‍ ഓര്‍ഗനൈസേഷന്റെ വെളിപ്പെടുത്തല്‍. മഴലഭ്യത, ഭൂഗര്‍ഭ ജലലഭ്യത എന്നിവയുടെ അടിസ്ഥാനത്തിലാണ് രാജ്യത്തെ ജലലഭ്യത കണക്കാക്കുന്നത്.
ഇന്ത്യയില്‍ ഭൂരിഭാഗം ജലവും ലഭിക്കുന്നത് ഭൂഗര്‍ഭ ജല സ്രോതസ്സുകളില്‍ നിന്നാണ്. പഞ്ചാബ്, ഹരിയാന, രാജസ്ഥാന്‍, ഡല്‍ഹി തുടങ്ങിയ സംസ്ഥാനങ്ങളെയാണ് ജല അടിയന്തരാവസ്ഥ കൂടുതല്‍ ബാധിക്കുക. ദക്ഷിണേന്ത്യയില്‍ തമിഴ്‌നാട്ടിലും കര്‍ണാടകയിലും പ്രശ്‌നം രൂക്ഷമാവും. കേരളം സുരക്ഷിത മേഖലയിലാണ്. അതേസമയം, രാജ്യത്ത് നടപ്പാക്കിയ ഹരിതവിപ്ലവത്തിനു ശേഷം കാര്‍ഷികമേഖലയിലെ ജലചൂഷണം വര്‍ധിച്ചെന്നും റിപോര്‍ട്ടില്‍ പറയുന്നു.
ജലം കൂടുതലായി ആവശ്യമായ വിത്തിനങ്ങള്‍ കാര്‍ഷിക രാജ്യമായ ഇന്ത്യയില്‍ വര്‍ധിപ്പിച്ചതാണ് ജലചൂഷണത്തില്‍ ഹരിതവിപ്ലവത്തിന്റെ പങ്ക്. രാജ്യത്തെ 60 ശതമാനം ജില്ലകളില്‍ ശുദ്ധജലലഭ്യത വലിയ പ്രശ്‌നമാണ്. ജലജന്യരോഗങ്ങ ള്‍ ഇവിടങ്ങളില്‍ ഉയര്‍ന്ന അളവിലാണെന്നും റിപോ ര്‍ട്ട് പറയുന്നു.
Next Story

RELATED STORIES

Share it