Alappuzha local

ജലദൗര്‍ലഭ്യം രൂക്ഷം; പാടശേഖരങ്ങള്‍ വരണ്ട് ഉണങ്ങുന്നു

ഹരിപ്പാട്:  നദികളിലും  ജലസ്രോതസുകളിലും  ജലനിരപ്പ്  ഗണ്യമായി  കുറഞ്ഞതിനെ തുടര്‍ന്ന്  കൃഷിക്ക് ജലം ലഭിക്കാതെ വരണ്ട് ഉണങ്ങാന്‍ തുടങ്ങി. വീയപുരം കൃഷി ഭവന്‍ പരിധിയിലെ ഇലവന്താനം  പള്ളിവാതുക്കല്‍  പാടശേഖരത്തിലെ കൃഷിയാണ് വെള്ളം കിട്ടാത്തതിന്റെ പേരില്‍  മുരടിക്കുന്നത്. അച്ചന്‍കോവിലാറിനോട് ചേര്‍ന്നു കിടക്കുന്ന ഈ പാടശേഖരത്തില്‍ തുടക്കത്തിലേ തന്നെ വരിയുടെ ശല്യവും ഏറെയാണ്. പാടശേഖരത്തില്‍  വെള്ളം എത്തിക്കുന്നതിന് പാടത്തിന് നടുവിലൂടെ രൂപപ്പെടുത്തിയിട്ടുള്ള ചാലാകട്ടെ കൃഷി നിരപ്പിനേക്കാള്‍  മൂന്നടിയോളം താഴ്ന്ന് കിടക്കുകയാണ്.  ചാലും വരണ്ട് ഉണങ്ങിയ നിലയില്‍ തന്നെയാണ്. മാത്രമല്ല പരമ്പരാഗത രീതിയനുസരിച്ച്  ചക്രമുപയോഗിച്ച് വെള്ളം ചവിട്ടി കയറ്റലും അസാധ്യമെന്നാണ് ഇവിടുത്തെ   കര്‍ഷകര്‍  പറയുന്നത്. നദികളിലെ ജലനിരപ്പ് ഇനിയും താഴ്ന്നാല്‍  കായംകുളം കായല്‍ വഴി  ഓരുവെള്ളം  കയറുന്നതിനുള്ള സാഹചര്യവുമുണ്ട്.  ഇത് കൃഷിയെ പ്രതിസന്ധിയിലാക്കുമെന്നും  പാടശേഖര സമിതി ഭാരവാഹികള്‍ വ്യക്തമാക്കി. കഴിഞ്ഞ  കൃഷി സീസണില്‍ നെല്ല് സംഭരണം വൈകിയതിനെ തുടര്‍ന്ന് ഏറെ ബുദ്ധിമുട്ട് അനുഭവിക്കേണ്ടി വന്ന പാടശേഖരം കൂടിയാണ് ഇലവന്താനം പള്ളി വാതുക്കല്‍ പാടശേഖരം.
Next Story

RELATED STORIES

Share it