ജലജീവി വൈവിധ്യങ്ങളുടെ ശേഖരം: കുഫോസില്‍ മ്യൂസിയം വിസ്മയമാവുന്നു

കൊച്ചി: കടല്‍, കായല്‍, അഴിമുഖങ്ങള്‍, തടാകങ്ങള്‍, നദികള്‍ തുടങ്ങിയ ജലാശയങ്ങളിലെ ജീവിവൈവിധ്യങ്ങളുടെ ശേഖരങ്ങളുമായി കേരള ഫിഷറീസ് സമുദ്രപഠന സര്‍വകലാശാലയിലെ (കുഫോസ്) മ്യൂസിയം സന്ദര്‍ശകര്‍ക്കായി തുറന്നു. സമുദ്ര ആവാസവ്യവസ്ഥയിലെ മുത്തുച്ചിപ്പികള്‍, പവിഴപ്പുറ്റുകള്‍, അലങ്കാരമല്‍സ്യങ്ങള്‍, സ്‌പോഞ്ചുകള്‍, കടല്‍പായലുകള്‍, നക്ഷത്രമല്‍സ്യങ്ങള്‍, കടല്‍ വെള്ളരി, കടല്‍പ്പൂവ്, കടല്‍ച്ചേന തുടങ്ങി ഇന്ത്യയുടെ തീരദേശത്തും പശ്ചിമഘട്ട നിരകളിലെ ജലാശയങ്ങളിലെ ഏറക്കുറെ എല്ലാ മല്‍സ്യങ്ങളും മ്യൂസിയത്തിലുണ്ട്. മൂവായിരത്തില്‍പരം കക്ക, ചിപ്പി ഇനങ്ങള്‍, പശ്ചിമഘട്ടനിരകളില്‍ നിന്നുള്ള 150ലേറെ നാടന്‍ മല്‍സ്യയിനങ്ങള്‍ എന്നിവയും മ്യൂസിയത്തിലെ പ്രധാന ആകര്‍ഷണങ്ങളാണ്. ഇന്ത്യയിലെ മല്‍സ്യസമ്പത്ത്, ജലജീവികള്‍ എന്നിവയെക്കുറിച്ചു പഠിക്കുന്ന വിദ്യാര്‍ഥികള്‍ക്കും ഗവേഷകര്‍ക്കും പൊതുജനങ്ങള്‍ക്കും ഏറെ വിജ്ഞാനപ്രദമായാണ് മ്യൂസിയം ഒരുക്കിയിരിക്കുന്നത്.
മ്യൂസിയത്തിന്റെ ഉദ്ഘാടനം ന്യൂഡല്‍ഹി ആസ്ഥാനമായ ദേശീയ കാര്‍ഷിക ഗവേഷണ കൗണ്‍സില്‍ (ഐസിഎആര്‍) ഡെപ്യൂട്ടി ഡയറക്ടര്‍ ഡോ. ജെ കെ ജെന നിര്‍വഹിച്ചു. മ്യൂസിയത്തില്‍ സജ്ജീകരിച്ച പശ്ചിമഘട്ടനിരകളിലെ ജലജീവികളുടെ ശേഖരം വിദ്യാര്‍ഥികള്‍ക്ക് ഗവേഷണ പഠനങ്ങളില്‍ വലിയ മുതല്‍ക്കൂട്ടാവുമെന്ന് അദ്ദേഹം പറഞ്ഞു.
Next Story

RELATED STORIES

Share it