malappuram local

ജലക്ഷാമം രുക്ഷംനാടിന്റെ ദാഹം അകറ്റാന്‍ മനുഷ്യസ്‌നേഹികള്‍ കൈകോര്‍ത്തു



തിരൂരങ്ങാടി: കുടിവെള്ളക്ഷാമം രൂക്ഷമായ കക്കാട് കരുമ്പില്‍ പ്രദേശത്ത് സിപിഎം കരുമ്പില്‍ ബ്രാഞ്ച് കമ്മിറ്റിയും ഡിവൈഎഫ്‌ഐ യൂനിറ്റും ഒരുക്കിയ ഇഎംഎസ് കുടിവെള്ള പദ്ധതി സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍  ഉദ്ഘാടനം ചെയ്തു. ജില്ലാ സെക്രട്ടറിയേറ്റ് അംഗം വേലായുധന്‍ വളളിക്കുന്ന് അധ്യക്ഷത വഹിച്ചു. കരിമ്പില്‍ ബ്രാഞ്ച് അംഗം കാളങ്ങാട്ട് കുട്ടന്‍ സൗജന്യമായി നല്‍കിയ 3 സെന്റ് സ്ഥലത്ത് വലിയ കിണര്‍ കുഴിച്ചത്. പ്രദേശത്തെ 300 ഓളം കുടുംബങ്ങള്‍ക്ക് കുടിവെള്ളം എത്തിക്കും. ചടങ്ങില്‍ ജില്ലാ സെക്രട്ടറി പി പി വാസുദേവന്‍, സിഡ്‌കോ ചെയര്‍മാന്‍ നിയാസ് പുളിക്കലകത്ത്,  പി അശോകന്‍, അഡ്വ. സി  ഇബ്‌റാഹിം കുട്ടി, കൃഷ്ണന്‍, ജംഷീദലി, പി പി കുഞ്ഞിമുഹമ്മദ്, കെ രാമദാസ് സംബന്ധിച്ചു. കിണറിന് സ്ഥലം വിട്ടു നല്‍കിയ കാളങ്ങാട്ട് കുട്ടന്‍,  കാഥികന്‍ തൃക്കുളം കൃഷ്ണന്‍കുട്ടി, ജൂനിയര്‍ മിസ്റ്റര്‍ മലപ്പുറം അജിത്ത് കാളങ്ങാട്ട്, യുവ കര്‍ഷകരായ ശിഹാബ് ചാലില്‍, ഹംസ പൂങ്ങാടന്‍ എന്നിവരെ ചടങ്ങില്‍ ആദരിച്ചു. പെരുമ്പടപ്പ്: ഒരു ഗ്രാമത്തിന്റെ ജലക്ഷാമത്തിന് പരിഹാരം കാണുകയാണ് ഒരു കൂട്ടം യുവാക്കളുടെ നേതൃത്വത്തില്‍.പെരുമ്പടപ്പ് കോടത്തൂരിലെ കുടിവെള്ള ക്ഷാമം അനുഭവിക്കുന്ന ആയിരക്കണക്കിന് കുടുംബങ്ങളിലാണ് കോടത്തൂര്‍ സംരക്ഷണ സമിതി പ്രവര്‍ത്തകര്‍ കുടിവെള്ളമെത്തിച്ചത്.പി വി എം എ സത്താര്‍, നമ്പി കുഞ്ഞിമുഹമ്മദ്, റിജേഷ്, സെലീം കോടത്തൂര്‍ ,ഫൈസല്‍, റഷീദ്, കെ സി  ബാബു, നൂര്‍ഷ, അനീഷ്, ഷാജി, രമേഷ് നേതൃത്വം നല്‍കിതിരൂരങ്ങാടി:  ചെറുമുക്ക് ഐശ്വര്യ ഗ്രന്ഥാലയവും,ഐശ്വര്യ ക്ലബും സംയുക്തമായി ക്ലബിലെ പ്രവാസി അംഗങ്ങളുടെ സഹകരണത്തോടെ പ്രദേശത്ത് കുടിവെള്ള വിതരണമാരംഭിച്ചു.  ചെറുമുക്ക് ഈസ്റ്റിലെ മിക്ക വീടുകളിലെ കിണറുകളിലും വെള്ളം വറ്റിയ സ്ഥിതിയാണ്. കുടിവെള്ള ക്ഷാമം രൂക്ഷമാതോടെയാണ് ക്ലബ്ബ് പ്രവര്‍ത്തകര്‍ കുടിവെള്ളവിതരണമാരംഭിച്ചത്. ദിവസേന രാവിലെ 9 മുതല്‍ ഉച്ചക്ക് 3 വരെ  വിതരണം നടത്തുന്നുണ്ട് . വയലിനോട് ചേര്‍ന്ന് കിടക്കുന്ന കിണറുകളില്‍ നിന്ന് വെള്ളം ശേഖരിച്ചാണ്  വെള്ളമെത്തിക്കുന്നത്. സ്വന്തമായി ടാങ്ക് വാങ്ങി വാഹനം വാടകയ്‌ക്കെടുത്തും  വിതരണം നടത്തുന്നത്.  പ്രവാസികളും, നാട്ടിലെ ക്ലബ് ഭാരവാഹികളുമാണ് ഇതിനായുളള ഫണ്ട് കണ്ടെത്തുന്നത്.  ഐശ്വര്യ ക്ലബ്ബ്, ഗ്രന്ഥാലയം ഭാരവാഹികളായ എം റാഫി,  കെ ടി  അനീഷ്, എം ഗഫൂര്‍,  എ ഷഫീഖ്,  എന്‍. സുബൈര്‍, ടി  ബഷീര്‍ എന്നിവര്‍ നേതൃത്വം നല്‍കി.
Next Story

RELATED STORIES

Share it