ജലക്ഷാമം; ബേഠൂലില്‍ നിരോധനാജ്ഞ

ഭോപാല്‍: ജലക്ഷാമം രൂക്ഷമായ മധ്യപ്രദേശിലെ ബേഠൂല്‍ ജില്ലയില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചു. ഈ വര്‍ഷം രണ്ടാംതവണയാണ് മധ്യപ്രദേശിലെ 40ഓളം ജില്ലകളില്‍ കടുത്ത വരള്‍ച്ച നേരിടുന്നത്. ബേഠൂല്‍ ജില്ലാ മജിസ്‌ട്രേറ്റ് ഗണേശ്വര്‍ പാട്ടീലാണ് 144 പ്രഖ്യാപിച്ചത്. ഇതേത്തുടര്‍ന്ന് അഞ്ചോ അതിലധികമോ ആളുകള്‍ സംഘംചേരുന്നതു നിരോധിച്ചു. സര്‍ക്കാര്‍-സ്വകാര്യ മേഖലകളിലെ നിര്‍മാണ പ്രവര്‍ത്തനങ്ങളും കര്‍ശനമായി പരിമിതപ്പെടുത്തി. മെയ് 10നു പ്രധാനമന്ത്രി നരേന്ദ്രമോദി മധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് സിങ് ചൗഹാന്‍ ഉള്‍പ്പെടെയുള്ള ഉന്നതരുമായി വരള്‍ച്ചാവിഷയം ചര്‍ച്ചചെയ്തിരുന്നു.
Next Story

RELATED STORIES

Share it