Kottayam Local

ജലക്ഷാമം പരിഹരിക്കുന്നതിനും മാലിന്യസംസ്‌കരണത്തിനും മുന്‍ഗണനയെന്ന്

മുണ്ടക്കയം: പുതിയ പഞ്ചായത്ത് ഭരണസമിതി മാലിന്യ സംസ്‌കരണത്തിനും കുടിവെള്ള ക്ഷാമം പരിഹരിക്കുന്നതിനും മുന്‍ഗണന നല്‍കുമെന്ന് മുണ്ടക്കയം പഞ്ചായത്ത് പ്രസിഡന്റ് കെ എസ് രാജു. മുണ്ടക്കയം പ്രസ് ക്ലബില്‍ നല്‍കിയ സ്വീകരണത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
നിലവില്‍ ടൗണില്‍ വിതരണം ചെയ്യുന്ന ജലപദ്ധതി കുടിവെള്ള വിതരണ പദ്ധതിയാക്കി മാറ്റും. മാലിന്യം സംസ്‌കരിക്കുന്നതിന് പദ്ധതികള്‍ ആവിഷ്‌ക്കരിക്കും. ഇതിനായി ആവശ്യമെങ്കില്‍ വിദഗദ പഠനം നടത്തും. മുണ്ടക്കയം ടൗണിലും പ്രാന്ത പ്രദേശങ്ങളിലുമുള്ള ചെറു റോഡുകള്‍ ജനങ്ങളുടെ സഹായത്തോടെ വികസിപ്പിച്ച് പൊതുഗതാഗത സംവിധാനം മെച്ചപ്പെടുത്തും. ബൈപ്പാസ് നിര്‍മാണത്തിനു ശേഷം കോസ് വേയ്ക്ക് സമീപത്തു നിന്നും പുത്തന്‍ചന്തയ്ക്ക് പുതിയ പാലം നിര്‍മിക്കുന്നതിനു വേണ്ടി ശ്രമിക്കും.
മുണ്ടക്കയത്ത് ഓട്ടോറിക്ഷാ ഡ്രൈവര്‍മാര്‍ക്ക് തിരിച്ചറിയല്‍ കാര്‍ഡ് നല്‍കും. പൊതുമാര്‍ക്കറ്റിന്റെ പ്രവര്‍ത്തനം ഊര്‍ജിതപ്പെടുത്തും.
പഞ്ചായത്തിലെ നിര്‍ദ്ദനരായ രേഗികളെ സഹായിക്കുന്നതിനു വേണ്ടി രാഷ്ട്രീയ സാമൂഹ്യ സംഘടനകളുടെ സഹകരണത്തോടു കൂടി പൊതു സാമ്പത്തിക സഹായ നിധി രൂപീകരിക്കുമെന്നും കെ എസ് രാജു പറഞ്ഞു.
'ജലവിതരണ പദ്ധതി കാര്യക്ഷമമാക്കണം'
കാഞ്ഞിരപ്പള്ളി: കാഞ്ഞിരപ്പള്ളി നഗരത്തിലെ കപ്പപറമ്പ് ജലവിതരണം പദ്ധതിയുടെ പ്രവര്‍ത്തനം കാര്യക്ഷമമാക്കണമെന്ന് ഉപഭോക്താക്കള്‍ ആവശ്യപ്പെട്ടു. വേനല്‍ ആരംഭിക്കും മുമ്പ് ജലവിതരണം നടത്തണമെന്ന് ആവശ്യപ്പെട്ടിട്ടും പരിഹാരമായിട്ടില്ല. മാസം തോറും പണം ഉപഭോക്താക്കള്‍ അടയ്ക്കാറുണ്ടെങ്കിലും ജലവിതരണം കൃത്യമായി നടക്കുന്നില്ലന്നാണ് നാട്ടുകാര്‍ പറയുന്നത്.
Next Story

RELATED STORIES

Share it