World

ജറുസലേം: സമാധാനം പാലിക്കണമെന്ന് ട്രംപ്‌

വാഷിങ്ടണ്‍: ജറുസലേമിനെ ഇസ്രായേല്‍ തലസ്ഥാനമായി പ്രഖ്യാപിച്ചതിനു പിറകേ മേഖലയില്‍ സമാധാനത്തിന് ആഹ്വാനം ചെയ്യുന്നതായി യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. പ്രക്ഷോഭകര്‍ സംയമനം പാലിക്കണമെന്നു ട്രംപ് ആവശ്യപ്പെട്ടു. ജറുസലേം സംബന്ധിച്ച് ട്രംപിന്റെ തീരുമാനം ജനവികാരം മാനിച്ചാണെന്നു വൈറ്റ് ഹൗസ് അഭിപ്രായപ്പെട്ടിരുന്നു. ഇസ്രായേലും ഫലസ്തീനും തമ്മില്‍ സുദീര്‍ഘമായ സമാധാന ഉടമ്പടി ഒപ്പുവയ്ക്കുന്നതില്‍ യുഎസ് പ്രതിജ്ഞാബന്ധമാണെന്നു വൈറ്റ്ഹൗസ് പ്രിന്‍സിപ്പല്‍ ഡെപ്യൂട്ടി പ്രസ് സെക്രട്ടറി പുറത്തുവിട്ട പ്രസ്താവനയില്‍ പറയുന്നു. മധ്യപൂര്‍വേഷ്യയില്‍ സമാധാനത്തിന് ഇടനിലക്കാരനായി പ്രവര്‍ത്തിക്കുന്നുവെങ്കില്‍ അക്കാര്യത്തില്‍ സത്യസന്ധത പാലിക്കേണ്ടതുണ്ട്. തലസ്ഥാനം ജറുസലേമാണെന്ന സത്യം അംഗീകരിക്കുക എന്നത് അതിന്റെ ആദ്യപടിയാണെന്നും പ്രസ്താവനയില്‍ പറയുന്നു.
Next Story

RELATED STORIES

Share it