World

ജറുസലേം വിഭജനം സങ്കീര്‍ണമാക്കുന്ന ബില്ലിന് ഇസ്രായേലിന്റെ അംഗീകാരം

ജറുസലേം: ജറുസലേം വിഭജനം കൂടുതല്‍ സങ്കീര്‍ണമാക്കുന്ന ബില്ലിന് ഇസ്രായേല്‍  പാര്‍ലമെന്റ് അംഗീകാരം നല്‍കി. ഇസ്രായേലിന്റെ നിയന്ത്രണത്തിലുള്ള ജറുസലേമിന്റെ ഏതെങ്കിലും ഒരു ഭാഗം വിദേശ രാജ്യത്തിന് വിട്ടുനല്‍കണമെങ്കില്‍ ഇസ്രായേല്‍ പാര്‍ലമെന്റിന്റെ മൂന്നില്‍ രണ്ട് വോട്ട് ലഭിക്കണമെന്നാണ് പുതിയ ബില്ല് വ്യവസ്ഥ ചെയ്യുന്നത്.
കിഴക്കന്‍ ജറുസലേം തങ്ങളുടെ ഭാവി രാഷ്ട്രത്തിന്റെ തലസ്ഥാനമാക്കണമെന്ന  ഫലസ്തീന്റെ ആവശ്യത്തിന് ഇത് കനത്ത തിരിച്ചടിയാവും. ജറുസലേം ഇസ്രായേലിന്റെ തലസ്ഥാനം എന്ന് പേരിട്ടിരിക്കുന്ന ബില്ല് 51നെതിരേ 64 വോട്ടുകള്‍ക്കാണ് പാസായത്.
ഇസ്രായേല്‍ പാര്‍ലമെന്റിന്റെ നടപടിയെ ഫലസ്തീന്‍ പ്രസിഡന്റ് മഹമൂദ് അബ്ബാസ് അപലപിച്ചു.  ഇത് ഭാവിയില്‍ നടക്കുന്ന സമാധാന ചര്‍ച്ചകളെ പ്രതികൂലമായി ബാധിക്കും. പുണ്യഭുമിയില്‍ ഫലസ്തീനികള്‍ക്കെതിരേ നടക്കുന്ന ക്രൂരതകള്‍ക്ക് നിയമസാധുത നല്‍കുന്നതാണ് ബില്ലെന്നും അദ്ദേഹം പറഞ്ഞു.  സമാധാനം പുനസ്ഥാപിക്കാന്‍ ദ്വിരാഷ്ട്ര പരിഹാരത്തിന് ബില്ല് കനത്ത തിരിച്ചടിയാവുമെന്ന്ഫലസ്തീന്‍ ലിബറേഷന്‍ ഓര്‍ഗനൈസേഷന്‍ ജനറല്‍ സെക്രട്ടറി  സാഇബ് എറീകത് അറിയിച്ചു.
Next Story

RELATED STORIES

Share it