Flash News

ജറുസലേം : യുനെസ്‌കോയില്‍ വോട്ടെടുപ്പ്



ജറുസലേം: അധിനിവിഷ്ട കിഴക്കന്‍ ജറുസലേമിലെ തീര്‍ഥാടന കേന്ദ്രങ്ങള്‍ സംബന്ധിച്ച് യുനെസ്‌കോ വോട്ടെടുപ്പിനൊരുങ്ങുന്നു. എന്നാല്‍ യുനെസ്‌കോ നടപടിക്കെതിരേ ഇസ്രയേല്‍ രംഗത്തെത്തി. യുഎന്‍ അംഗരാജ്യങ്ങളോട് വോട്ടെടുപ്പില്‍ ജറുസലേം പ്രമേയത്തെ എതിര്‍ത്ത് വോട്ട്  ചെയ്യാന്‍ ഇസ്രയേല്‍ ആവശ്യപ്പെട്ടു. കിഴക്കന്‍ ജെറുസലേമില്‍ ഇസ്രയേല്‍ നടത്തുന്ന അനധികൃത ഉദ്ഖനനത്തെയും നിര്‍മാണങ്ങളെയും എതിര്‍ക്കുന്നതാണ് യുഎന്‍ പ്രമേയം. 1967മുതല്‍ ഇസ്രയേല്‍ അധിനിവേശത്തില്‍ കീഴില്‍പ്പെടുന്ന പ്രദേശങ്ങള്‍ പ്രമേയത്തിന്റെ പരിധിയിലുള്‍പ്പെടുന്നു. കിഴക്കന്‍ ജെറുസലേമടക്കമുള്ള വെസ്റ്റ് ബാങ്കിലെയും ഗസയിലെയും ഇസ്രയേല്‍ അധിനിവേശം അന്താരാഷ്ട്ര നിയമങ്ങള്‍ക്കു വിരുദ്ധമാണ്.
Next Story

RELATED STORIES

Share it